ചന്ദ്രശേഖർ കമ്പാർ കേന്ദ്ര സാഹിത്യ അക്കാദമി ചെയർമാൻ

13:22 PM
12/02/2018
Kambar

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി കന്നഡ നോവലിസ്​റ്റും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖർ കമ്പാറി​െന തെരഞ്ഞെടുത്തു. അക്കാദമിയുടെ നിലവിലെ വൈസ്​ പ്രസിഡൻറാണ്​ കമ്പാർ. 

മറാത്തി സാഹിത്യകാരൻ ബാലചന്ദ്ര വി. നെമദെയും ഒഡിയ എഴുത്തുകാരി പ്രതിഭാറായിയും സാഹിത്യ അക്കാദമി ചെയർമാൻ സ്​ഥാനത്തേക്ക്​ മത്​സരിച്ചിരുന്നു. 

അക്കാദമിയുടെ അധ്യക്ഷ സ്​ഥാനത്തെത്തുന്ന മൂന്നാമത്തെ കന്നഡ സാഹിത്യകാരനാണ്​ കമ്പാർ. 20 വർഷങ്ങൾക്ക്​ ശേഷമാണ്​ കർണാടക സ്വദേശി അക്കാദമി ചെയർമാൻ സ്​ഥാനത്തെത്തുന്നത്​. 
 

COMMENTS