Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മര്‍ദനമേറ്റ് കമല്‍സി ചവറ ആശുപത്രിയില്‍

text_fields
bookmark_border
മര്‍ദനമേറ്റ് കമല്‍സി ചവറ ആശുപത്രിയില്‍
cancel

കോഴിക്കോട്: എഴുത്തുകാരന്‍ കമല്‍സി ചവറ മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഞായറാഴ്ച വൈകീട്ടോടെ കാരന്തൂരിലെ ഹോട്ടലില്‍ വെച്ചാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ ആദ്യം ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ വയനാട് സ്വദേശിയെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

നോവലിലെ ചില പരാമര്‍ശങ്ങളെ തുടര്‍ന്ന് ദേശദ്രോഹ കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ഇദ്ദേഹം കഴിഞ്ഞ ദിവസം കിഡ്സണ്‍ കോര്‍ണറിലെ എസ്.കെ. പൊറ്റക്കാട് പ്രതിമക്ക് മുന്നില്‍ വെച്ച് തന്‍െറ ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’  പരസ്യമായി കത്തിച്ചിരുന്നു. തന്‍െറ മാതാപിതാക്കള്‍ക്കും ബധിരനും മൂകനുമായ സഹോദരനും നാട്ടില്‍ ജീവിക്കാന്‍ കഴിയുന്നില്ളെന്നും തനിക്കെതിരെ നിരന്തരം ഫോണില്‍ വധഭീഷണി ഉയരുന്നുണ്ടെന്നും ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kamalsy chavara attacked
Next Story