പുസ്തകം കത്തിച്ചു എന്നുകേട്ട് അന്തംവിട്ടുപോയി

18:27 PM
03/08/2018
S-Hareesh

മീശ എന്ന പുസ്തകം കത്തിച്ചു എന്നുകേട്ട് അന്തംവിട്ടുപോയി എന്ന് തെന്നിന്ത്യൻ ഇതിഹാസം കമൽഹാസൻ. കേരളത്തിൽ ഇതെങ്ങനെ സംഭവിച്ചു എന്നാണ് ഓർത്തത്. ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് എകാധിപതികള്‍ പുസ്തകങ്ങൾ കത്തിച്ച ചരിത്രം നമ്മൾ വായിച്ചിട്ടുണ്ട്. നമ്മുടെ സാക്ഷരതക്ക് അർത്ഥമില്ലാതാകുകയാണ്. സാക്ഷരതയും അറിവും തമ്മിൽ ബന്ധമില്ല, നേരത്തേ കേരളത്തിന് അറിവുണ്ടായിരുന്നു. ആ അറിവ് കേരളം  ഉപേക്ഷിക്കരുതെന്നും കമൽഹാസൻ അഭ്യർഥിച്ചു.

 "ഞാൻ നിങ്ങളോട് വിയോജിക്കുന്നു. പക്ഷേ എന്‍റെ അഭിപ്രായത്തിനെതിരായ നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ നിങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഞാൻ പൊരുതും" എന്ന സന്ദേശമാണ് നാം ഉൾക്കൊള്ളേണ്ടത്. 

കേരളത്തിന്‍റെ ശബ്ദത്തിന് ഞാനെന്നും ചെവി കൊടുത്തിട്ടുണ്ട്. കേരളം സൂക്ഷിക്കണം. ഇതല്ല കേരളം... ഇതല്ല നമ്മുടെ ഭാരതവും- കമൽഹാസൻ പറഞ്ഞു.

Loading...
COMMENTS