കമല സുറയ്യയുടെ കഥ ഇനി കന്നട വിദ്യാർഥികളും പഠിക്കും

22:18 PM
06/10/2019

ബം​ഗ​ളൂ​രു: മ​ല​യാ​ള​ത്തിന്‍റെ പ്രി​യ എ​ഴു​ത്തു​കാ​രി​യാ​യ ക​മ​ല സു​റ​യ്യ​യു​ടെ ക​ഥ ഇ​നി ക​ന്ന​ട സാ​ഹി​ത്യ​വി​ദ്യാ​ർ​ഥി​ക​ളും പ​ഠി​ക്കും. കെ.​കെ. ഗം​ഗാ​ധ​ര​ൻ വി​വ​ർ​ത്ത​നം ചെ​യ്ത ക​മ​ല സു​റ​യ്യ​യു​ടെ ‘സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യു​ടെ മ​ക​ൾ’ എ​ന്ന ക​ഥ​യാ​ണ് വി​ജ​യ​പു​ര അ​ക്ക മ​ഹാ​ദേ​വി വ​നി​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി.​എ​സ്​​സി മൂ​ന്നാം സെ​മ​സ്​​റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ന്ന​ട സാ​ഹി​ത്യ​പ​ഠ​ന​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

40​ വ​ർ​ഷ​മാ​യി മ​ല​യാ​ള​ത്തി​ൽ​നി​ന്ന്​ കൃ​തി​ക​ൾ ക​ന്ന​ട​യി​ലേ​ക്ക്​ വി​വ​ർ​ത്ത​നം ചെ​യ്യു​ന്ന കാ​സ​ർ​കോ​ട്​ പാ​ത്ത​ന​ടു​ക്കം സ്വ​ദേ​ശി​യാ​യ ഗം​ഗാ​ധ​ര​ൻ ബം​ഗ​ളൂ​രു മാ​ഗ​ഡി റോ​ഡ്​ ബി​ദ​റ​ഹ​ള്ളി ഇ​ൻ​കം​ടാ​ക്​​സ്​ ലേ​ഒൗ​ട്ടി​ലാ​ണ്​ താ​മ​സം. 

വി​വ​ർ​ത്ത​ന​ത്തി​ന്​ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ‘കു​വെ​മ്പു ഭാ​ഷ ഭാ​ര​തി പ്രാ​ധി​കാ​ര പു​ര​സ്​​കാ​രം’ നേ​ടി​യി​ട്ടു​ള്ള ഗം​ഗാ​ധ​ര​ൻ ക​ന്ന​ട​യി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത മൂ​ന്നാ​മ​ത്തെ ക​ഥ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സി​ല​ബ​സി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. 

ബ​ഷീ​റി​​െൻറ ‘ജ​ന്മ​ദി​നം’ ബാം​ഗ്ലൂ​ർ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ബി​രു​ദ​ക്കാ​ർ​ക്ക്​ ഭാ​ര​തീ​യ സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ൽ ടെ​ക്​​സ്​​റ്റ്​ ബു​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ പ്ര​ഭാ​ക​ര​ൻ പ​ഴ​ശ്ശി​യു​ടെ ക​ഥ വി​വ​ർ​ത്ത​നം ചെ​യ്​​ത​ത്​ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ ക​ന്ന​ട മീ​ഡി​യം ഒ​മ്പ​താം ക്ലാ​സ്​ പാ​ഠ​പു​സ്​​ത​ക​ത്തി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്​്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​മ​ല സു​റ​യ്യ​യു​ടെ ക​ഥ​കൂ​ടി ക​ന്ന​ട ഭാ​ഷാ​പ​ഠ​ന​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. ഇ​ത്ത​രം അം​ഗീ​കാ​രം വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും പു​ര​സ്കാ​രം ല​ഭി​ച്ച​തി​ന് തു​ല്യ​മാ​ണെ​ന്നും വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു.

Loading...
COMMENTS