‘കളിയച്ഛൻ’ പുരസ്ക്കാരം കെ.സച്ചിദാനന്ദന്​

19:41 PM
13/05/2019
K_sachidanandan-

കോഴിക്കോട്: മഹാകവി പി ഫൗണ്ടേഷന്‍റെ 2019 ലെ ‘കളിയച്ഛൻ’ പുരസ്ക്കാരം കെ.സച്ചിദാനന്ദന്. 25,000 രൂപയും നാരായണ ഭട്ടതിരി രൂപകൽപന ചെയ്ത ശിൽപവുമാണ് അവാർഡ്. പി.കുഞ്ഞിരാമൻ നായരുടെ പേരിലുള്ള ‘സമസ്ത കേരളം’ നോവൽ പുരസ്ക്കാരത്തിന് കെ.വി.മോഹൻകുമാറിന്‍റെ ഉഷ്ണരാശിയും പി ‘നിള’ കഥാപുരസ്ക്കാരത്തിന് അർഷാദ് ബത്തേരിയുടെ ‘മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും’ പി ‘താമരത്തോണി’ കവിത പുരസ്ക്കാരം ബിജു കാഞ്ഞങ്ങാടിന്‍റെ  ‘ഉള്ളനക്കങ്ങൾ’ക്കും പി ‘തേജസ്വനി’ ജീവചരിത്ര പുരസ്ക്കാരം അജിത്ത് വെണ്ണിയൂരിന്‍റെ ‘പി.വിശ്വംഭരൻ’ എന്ന ജീവചരിത്ര ഗ്രന്ഥവും അർഹമായമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

10,000 രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. കവിയുടെ ചരമവാർഷിക ദിനമായ മെയ് 28 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ‘പി’ അനുസ്മരണ സമ്മേളനത്തിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങിൽ സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത പത്മിനി ചലച്ചിത്രത്തിന്‍റെ പ്രദർശനം നടക്കും.

മഹാകവി പി. ഫൗണ്ടേഷൻ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കൊൽക്കത്ത കൈരളി സമാജം എന്നിവർ സംയുക്തമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.ചന്ദ്രപ്രകാശ്, വിനോദ് ൈവശാഖി, ടി.കെ.ഗോപാലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

Loading...
COMMENTS