Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നി​െൻറ ഈ ഭൂമി ആരുടെയും ദാനമല്ല; ഇമ്രാന്​ ഐക്യദാർഢ്യവുമായി സേതുരാമൻ ഐ.പി.എസ്​

text_fields
bookmark_border
നി​െൻറ ഈ ഭൂമി ആരുടെയും ദാനമല്ല; ഇമ്രാന്​ ഐക്യദാർഢ്യവുമായി സേതുരാമൻ ഐ.പി.എസ്​
cancel

തിരുവനന്തപുരം: ഡൽഹി വംശഹത്യക്കിടെ തരിപ്പണമായ വീടിനുമുന്നിൽ നിന്നും പുസ്​തകത്താളുകൾ പെറുക്കിയെടുക്കുന്ന കു ഞ്ഞു ഇമ്രാ​​​െൻറ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇമ്രാന്​​ ഐക്യദാർഢ്യവുമായി ഉത്തരമേഖല ഡി.ഐ.ജി സേതുരാമൻ ഐ.പി.എസ് ഫേസ്​ബുക്കിൽ പങ്കുവെച്ച വരികൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്​​.

മലയാളത്തി​​​െൻറ ഭാവി, മലയാളി ഒരു ജനിതക വായന എന്നീ ഗ്രന്ഥങ്ങൾ കെ. സേതുരാമൻ രചിച്ചിട്ടുണ്ട്​. ഡൽഹി സംഘർഷസമയത്ത്​ സി.എൻ.എൻ ലെ മാധ്യമപ്രവർത്തക രുജ്ഞുൻ ശർമയാണ് ഇ​മ്രാ​​​െൻറ​ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്​.

കെ.സേതുരാമൻ ഐ.പി.എസ്​ ഫേസ്​ബുക്കിൽ പങ്കുവെച്ച കവിത:

എഴുന്നേൽക്കൂ

മോനെ, എഴുന്നേല്‍ക്കു
ഈ രാജ്യത്തിന്റെ
ഭാവിയാണ് നീ
പൗരനാണ് നീ
തലവനാണ് നീ
കവിതയാണ് നീ

ഡാവിഞ്ചിയെ പോലെ സകലകലാ വല്ലഭൻ ആകണം
എഡിസനെ പോലെ കണ്ടുപിടിത്തക്കാരനാകണം ആൽബർട്ട് ഐൻസ്റ്റൈൻ പോലെ ശാസ്ത്രജ്ഞൻ ആകണം
മുഹമ്മദ്‌ അലിയും പെലെയും പോലെ കളിക്കാരൻ ആകണം

പകുതി വോട്ടു കിട്ടി അഞ്ചു വർഷം ഭരിക്കാൻ വരുന്നവരുടെ കൈയിലല്ല നിന്റെ ഭാവി
ഭരണഘടന വിഭാവനം ചെയ്യുന്നു അവസരങ്ങളുടെ തുല്യത.
വർഗീയവാദികൾ ഉളുപ്പില്ലാത്ത പറയും പല നുണയും അവഹേളനവും
ചെറു കൂട്ടം ഗോഡ്‌സെ ഭക്തരുടെ തിന്മ കൊണ്ട് കുലുങ്ങുന്നതല്ല നിന്റെ ഭാവി

എണ്ണമറ്റ ഉപ്പാപ്പ ഉമ്മൂമ്മമാരെ ഖബർ അടക്കം ചെയ്ത നിന്റെ ഈ ഭൂമി
ആരുടെയും ദാനമല്ല
വല്ലവന്റെയും കവർച്ച മുതലല്ല
പാർട്ടിക്കാരുടെ പാരിതോഷികമല്ല..
വരും എണ്ണമറ്റ തലമുറകളും പാർക്കും.
അന്തസ്‌തോടെ, അഭിമാനത്തോടെ
പൂർണ അവകാശത്തോടെ..

സ്വപ്നങ്ങൾ സാക്ഷാൽകരിക്കാൻ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - k sethuraman ips supports delhi riot victim
Next Story