ഡി.എസ്.സി പുരസ്ക്കാരം: നാമനിർദേശ പട്ടികയിൽ മീരയും പെരുമാൾ മുരുകനും

09:36 AM
11/08/2017
perumal,-meera.jpg

ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്‌.സി പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയിൽ മലയാളി എഴുത്തുകാരിയായ കെ.ആർ മീര ഇടം നേടി. വിവാദങ്ങളിലൂടെയും വിലക്കിലൂടെും മലയാളികൾക്ക് ഏറെ സുപരിചിതമനായ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകനും പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. 16 ലക്ഷം രൂപയാണ് പുരസ്ക്കാര തുക.

13 നോവലുകളുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കെ.ആര്‍ മീരയുടെ ദ പോയിസണ്‍ ഓഫ് ലൗവും പെരുമാള്‍ മുരുകന്‍റെ പൈറും ആണ് പട്ടികയില്‍ ഇടം നേടിയത്. ഇവരെ കൂടാതെ പ്രമുഖ എഴുത്തുകാരായ അരവിന്ദ് അഡിഗ, അശോക് ഫെരേ, കരണ്‍ മഹാജന്‍, സ്റ്റീഫന്‍ ആള്‍ട്ടെര്‍ എന്നിവരും നവാഗതരായ അനോഷ് ഇറാനി, ഹിര്‍ഷ് സാഹ്നി,സൗത്ത് ഹാവെന്‍, സര്‍വത് ഹാസിന്‍ എന്നിവരും പട്ടികയിലുണ്ട്.

COMMENTS