ഭീഷണിക്കത്തയക്കുന്നത്​ ക്രിമിനലുകൾ – കെ.പി. രാമനുണ്ണി

13:10 PM
24/07/2017
kp ramanunni

കു​റ്റി​ക്കാ​ട്ടൂ​ർ: ത​നി​ക്ക്​ ല​ഭി​ച്ച വ​ധ​ഭീ​ഷ​ണി​ക്ക​ത്തി​ന്‍റെ ഉ​റ​വി​ടം അ​ന്വേ​ഷി​ച്ചാ​ൽ ഏ​തോ വി​ഭാ​ഗ​ത്തി​ലു​ള്ള ക്രി​മി​ന​ലാ​ണ്​ പി​ന്നി​ലെ​ന്ന്​ തെ​ളി​യു​മെ​ന്ന് നോ​വ​ലി​സ്​​റ്റ്​ കെ.​പി. രാ​മ​നു​ണ്ണി. രാ​മ​നു​ണ്ണി​യു​ടെ വീ​ട്​  സ​ന്ദ​ർ​ശി​ച്ച്​ ​ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​നെ​ത്തി​യ ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി കോ​ഴി​ക്കോ​ട്​ ജി​ല്ല പ്ര​തി​നി​ധി​സം​ഘ​ത്തോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘മാ​ധ്യ​മ’​ത്തി​ൽ ഖ​ണ്ഡ​ശഃ​യാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ‘ഹി​ന്ദു​ക്ക​ളോ​ടും മു​സ്​​ലിം​ക​ളോ​ടും ഒ​രു വി​​ശ്വാ​സി​ക്ക്​​ പ​റ​യാ​നു​ള്ള​ത്​​’ എ​ന്ന ലേ​ഖ​ന പ​ര​മ്പ​ര​യെ​തു​ട​ർ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്​ ഭീ​ഷ​ണി​ക്ക​ത്ത്​ ല​ഭി​ച്ച​ത്. കേ​ര​ള​ത്തി​ൽ മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന ചി​ല​രു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Loading...
COMMENTS