Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right...

'നാടുകടത്തപ്പെട്ടവന്‍റെ കവിതകൾ': പോയട്രി ഇൻസ്​റ്റലേഷനുമായി ജോയ്​ മാത്യു

text_fields
bookmark_border
നാടുകടത്തപ്പെട്ടവന്‍റെ കവിതകൾ: പോയട്രി ഇൻസ്​റ്റലേഷനുമായി ജോയ്​ മാത്യു
cancel

കൊച്ചി: സമീപകാലത്ത്​ സോഷ്യൽ മീഡിയയിൽ വീണ്ടും ആ കവിത കേട്ടിരുന്നു. പ്രവാസിയുടെ ജീവിതത്തി​​​െൻറ മുഴുവൻ സന്ദിഗ്​ധതകളും ഉൾച്ചേർത്ത ആ വരികൾ കവി തന്നെ ആലപിച്ചതായിരുന്നു. ദ​ുബൈയിലെ പുരാതന നഗരമായ ‘ദേര’ എന്ന പേരിൽ നടനും സംവിധായകനും ജോയ്​ മാത്യു എ​ഴുതിയ കവിത. മാതൃഭൂമി ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ദേരക്കു പുറമേ, പ്രവാസത്തി​​​െൻറ ഉള്ളുലച്ചിലുകൾ പകർത്തിയ മറ്റു രണ്ട്​ കവിതകൾ കൂടി ജോയ്​ മാത്യു എഴുതിയിട്ടുണ്ട്​. മാധ്യമം ആഴ്​ചപ്പതിപ്പിൽ എഴുതിയ ‘റോള’യും ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ‘അബ്ര’യും. 

‘നാടുകടത്തപ്പെട്ടവ​​​െൻറ കവിതകൾ’ എന്ന പേരിൽ ഇൗ മൂന്നു കവിതകളും ​പോയട്രി ഇൻസ്​റ്റലേഷനാവുകയാണ്​. ജൂ​ൈല എഴ്​ മുതൽ 15 വരെ കൊച്ചി ദർബാർ ഹാളിലാണ്​ ഇൻസ്​റ്റലേഷൻ പ്രദർശനം. ജോയ്​ മാത്യു പ്രവാസിയായി ജീവിച്ച  ദുബൈയിലെ അബ്ര, ദേര, ഷാർജയിലെ റോള എന്നീ ഇടങ്ങളിലെ അതേ ശബ്​ദങ്ങ​െള ലൈവ് റെക്കോർഡ് ചെയ്താണ് തികച്ചും വ്യത്യസ്തമായ ഇൻസ്​റ്റലേഷനിലെ ശബ്​ദ പരീക്ഷണം അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമാ രംഗത്തെ ശബ്ദ സന്നിവേശത്തിലെ താരം രംഗനാഥ് രവിയാണ് പോയട്രി ഇൻസ്റ്റലേഷനു വേണ്ടി ശബ്ദം ഡിസൈൻ ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ പോയട്രി ഇൻസ്​റ്റലേഷനാണ്​ ദർബാർ ഹാൾ വേദിയാകുന്നതെന്ന്​ സംഘാടകർ പറയുന്നു.

കാഴ്ചയുടെയും കേൾവിയുടെയും സാധ്യതകളെ പ്രയോജനപ്പെടുത്തിയാണ് 3D പോയട്രി ഇൻസ്​റ്റലേഷൻ എന്ന പുതുവഴി അവതരിപ്പിക്കുന്നത്​. വായനകപ്പുറം കവിത കലാ രൂപമായി കാണാനും വരികളെ ശബ്​ദമായി ആസ്വദിക്കാനുമുള്ള അവസരമാണ്​ പരീക്ഷണം തുറന്നിടുന്നതെന്ന്​ സംഘാടകർ അറിയിച്ചു. എഴുത്തുകാരനായ വിനോദ് കൃഷ്ണയാണ്​ പോയട്രി ഇൻസ്​റ്റലേഷൻ ഡയറക്ടർ.  കവിതകൾക്ക് ഇൻസ്​റ്റലേഷൻ ഒരുക്കുന്നത് ആർട്ടിസ്റ് കൂടിയായ ലിനു ചക്രപാണിയാണ്. പോയട്രി ഇൻസ്റ്റലേഷൻ കൊച്ചിയ്ക്കിത് മൂന്നാം അനുഭവമാണ്.  കവി സച്ചിദാനന്ദൻ, ടി. അജീഷ് എന്നിവരുടെ കവിതകളുടെ ഇൻസ്​റ്റലേഷനും ഇതിനു മുമ്പ്​ ദർബാർ ഹാൾ വേദിയായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joy mathewpoetry installationpoems of exilenadukadathapettavante kavithakal
News Summary - joy mathew book poetry installation poems of exile nadukadathapettavante kavithakal
Next Story