ജെ.സി.ബി സാഹിത്യപുരസ്​കാരം: ചുരുക്കപ്പട്ടികയിൽ  ബെന്യാമി​െൻറ നോവലും

23:03 PM
03/10/2018
jjcb-liteature-price.

ന്യൂ​ഡ​ൽ​ഹി: ജെ.​സി.​ബി സാ​ഹി​ത്യ​പു​ര​സ്​​കാ​ര​ത്തി​ന്​ പ​രി​ഗ​ണി​ക്കു​ന്ന പ​ട്ടി​ക​യി​ൽ മ​ല​യാ​ള ​എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​​െൻറ നോ​വ​ലും. ബെ​ന്യാ​മി​​െൻറ ‘മു​ല്ല​പ്പൂ​നി​റ​മു​ള്ള പ​ക​ലു​ക​ളു’​ടെ ഇം​ഗ്ലീ​ഷ്​ പ​രി​ഭാ​ഷ ‘ജാ​സ്​​മി​ൻ ഡേ​യ്​​സ്​’ ആ​ണ്​ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലെ അ​ഞ്ചു പു​സ്​​ത​ക​ങ്ങ​ളി​ലൊ​ന്ന്. ഷ​ഹ്​​നാ​സ്​ ഹ​ബീ​ബ്​ ആ​ണ്​ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്. ത​മി​ഴി​ൽ​നി​ന്ന്​ ഇം​ഗ്ലീ​ഷി​ലേ​ക്ക്​ മൊ​ഴി​മാ​റ്റി​യ പെ​രു​മാ​ൾ മു​രു​ക​​െൻറ നോ​വ​ൽ ‘പൂ​നാ​ച്ചി’​യും പ​ട്ടി​ക​യി​ലു​ണ്ട്.

അ​മി​താ​ബ്​ ബ​ഗ​ച്ചി​യു​ടെ ‘ഹാ​ഫ്​ ദ ​നൈ​റ്റ്​ ഇൗ​സ്​ ഗോ​ൺ’, അ​നു​രാ​ധ റോ​യി​യു​ടെ ‘ആ​ൾ ദ ​ലൈ​വ്​​സ്​ വി ​നെ​വ​ർ ലി​വ്​​ഡ്​’, ശു​ഭാം​ഗി സ്വ​രൂ​പി​​െൻറ ‘ലാ​റ്റി​റ്റ്യൂ​ഡ്​​സ്​ ഒാ​ഫ്​ ലോ​ങ്ങി​ങ്​’ എ​ന്നി​വ​യാ​ണ്​ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലെ മ​റ്റു​ പു​സ്​​ത​ക​ങ്ങ​ൾ.

25 ല​ക്ഷം രൂ​പ​യാ​ണ്​ സ​മ്മാ​ന​ത്തു​ക. പു​സ്​​ത​കം മൊ​ഴി​മാ​റ്റി​യ​താ​ണെ​ങ്കി​ൽ പ​രി​ഭാ​ഷ​ക​ന്​ അ​ഞ്ചു​ല​ക്ഷം രൂ​പ ല​ഭി​ക്കും. ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പു​സ്​​ത​ക​ത്തി​​െൻറ ര​ച​യി​താ​വി​ന്​ ല​ക്ഷം രൂ​പ ന​ൽ​കും.  ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രു​ടെ മി​ക​ച്ച നോ​വ​ലു​ക​ൾ​ക്കാ​ണ്​ ജെ.​സി.​ബി പു​ര​സ്​​കാ​രം ന​ൽ​കു​ന്ന​ത്. 

Loading...
COMMENTS