ജെ.സി.ബി പുരസ്‌കാരം: പട്ടികയിൽ സക്കറിയയും പെരുമാൾ മുരുകനും റോഷൻ അലിയും 

00:26 AM
05/09/2019
zachariya-and-perumal-murukan-0400000000919.jpg

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​യു​ള്ള ‘ജെ.​സി.​ബി പു​ര​സ്‌​കാ​ര’ ത്തി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ പ​ട്ടി​ക​യി​ൽ (ലോ​ങ്​ ലി​സ്​​റ്റ്) മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ൻ സ​ക്ക​റി​യ​യും. ത​മി​ഴി​ൽ​നി​ന്ന്​ പെ​രു​മാ​ൾ മു​രു​ക​ൻ, ഇ​ന്തോ-​ഇം​ഗ്ലീ​ഷ്​ നോ​വ​ലി​സ്​​റ്റ്​ റോ​ഷ​ൻ അ​ലി എ​ന്നി​വ​രും പ​ത്തു​പേ​ര​ട​ങ്ങു​ന്ന പ​ട്ടി​ക​യി​ലു​ണ്ട്. ജെ.​സി.​ബി ലി​റ്റ​റ​റി ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന അം​ഗീ​കാ​ര​ത്തി​ന്​ 25 ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കു​ക.  2018 ഓ​ഗ​സ്​​റ്റ്​ ഒ​ന്നി​നും 2019 ജൂ​ലൈ 31നും ​ഇ​ട​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കൃ​തി​ക​ൾ​ക്കാ​ണ്​ പു​ര​സ്​​കാ​രം. പു​തി​യ പ​രി​ഗ​ണ​ന​പ്പ​ട്ടി​ക​യി​ൽ നാ​ല്​ വ​നി​ത​ക​ളും ആ​റ്​ പു​രു​ഷ​ന്മാ​രു​മാ​ണു​ള്ള​ത്. 

സ​ക്ക​റി​യ​യു​ടെ ‘എ ​സീ​ക്ര​ട്ട്​ ഹി​സ്​​റ്റ​റി ഓ​ഫ്​ കം​പാ​ഷ​ൻ’, റോ​ഷ​ൻ അ​ലി​യു​ടെ  ‘ഐ​ബ്​​സ്​​ എ​ൻ​ഡ്​​ല​സ്​ ​െസ​ർ​ച് ഫോ​ർ സാ​റ്റി​സ്​​ഫാ​ക്​​ഷ​ൻ’, പെ​രു​മാ​ൾ മു​രു​ക​​െൻറ ‘ട്ര​യ​ൽ ബൈ ​സൈ​ല​ൻ​സ്​ ആ​ൻ​ഡ്​​ ലോ​ൺ​ലി ഹാ​ർ​വെ​സ്​​റ്റ്, ബം​ഗാ​ളി എ​ഴു​ത്തു​കാ​ര​ൻ മ​നോ​ര​ഞ്​​ജ​ൻ ബ്യാ​പാ​രി ‘ദേ​ർ ഇ​സ്​ ഗ​ൺ​പൗ​ഡ​ർ ഇ​ൻ ദ ​എ​യ​ർ, രാ​ജ്​​ക​മ​ൽ ഝാ​യു​ടെ ‘ദ ​സി​റ്റി ആ​ൻ​ഡ്​​ ദ ​സീ’, അ​മ​ൃ​ത മ​ഹാ​ലെ​യു​ടെ ‘മി​ൽ​ക്ക്​ ടീ​ത്ത്​’, ശ​ര​ണ്യ മ​ണി​വ​ണ്ണ​​െൻറ ‘ദ ​ക്യൂ​ൻ ഓ​ഫ്​ ജാ​സ്​​മി​ൻ ക​ൺ​ട്രി’, മു​ക്​​ത സാ​ത്തെ​യു​ടെ ‘എ ​പാ​ച്ച്​​വ​ർ​ക്​ ഫാ​മി​ലി’, ഹാ​ൻ​സ്​​ദ സൗ​വേ​ന്ദ്ര​യു​ടെ ‘മൈ ​ഫാ​ദേ​ഴ്​​സ്​ ഗാ​ർ​ഡ​ൻ’, മാ​ധു​രി വി​ജ​യ്​​​െൻറ ‘ദ ​ഫാ​ർ ഫീ​ൽ​ഡ്​’ എ​ന്നി​വ​യാ​ണ്​ പ​ട്ടി​ക​യി​ലു​ള്ള പു​സ്​​ത​ക​ങ്ങ​ൾ. 

ഇ​തി​ൽ റോ​ഷ​ൻ അ​ലി​യും പെ​രു​മാ​ൾ മു​രു​ക​നും മു​മ്പും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രു​ടെ ഇം​ഗ്ലീ​ഷ്​ നോ​വ​ലു​ക​ൾ​ക്കോ നോ​വ​ലു​ക​ളു​െ​ട ഇം​ഗ്ലീ​ഷ്​ വി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കോ ആ​ണ്​ പു​ര​സ്​​കാ​രം ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​​െൻറ ‘മു​ല്ല​പ്പൂ​നി​റ​മു​ള്ള പ​ക​ലു​ക​ള്‍’ എ​ന്ന നോ​വ​ലി​​െൻറ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യാ​യ ‘ജാ​സ്മി​ന്‍ ഡെ​യ്സി’​നാ​യി​രു​ന്നു സ​മ്മാ​നം ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ​ത്തെ പു​ര​സ്​​കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക ഒ​ക്​​ടോ​ബ​ർ നാ​ലി​നും വി​ജ​യി​യു​ടെ പ്ര​ഖ്യാ​പ​നം ന​വം​ബ​ർ ര​ണ്ടി​നും ന​ട​ക്കും.

Loading...
COMMENTS