Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമുറിയിൽ...

മുറിയിൽ വിളിച്ചുവരുത്തി ചുംബിക്കാൻ ശ്രമിച്ചുവെന്ന്​ ഇറ ത്രിവേദി; നിഷേധിച്ച്​ ചേതൻ ഭഗത്​

text_fields
bookmark_border
chetan bhaghat ira trivedi-entertainment news
cancel

ന്യൂഡൽഹി: സിനിമാ സാംസ്​കാരിക മേഖലയിൽ തുടങ്ങി രാഷ്​ട്രീയ, സാമ്പത്തിക മേഖലകളിൽ വരെ തീ പടർത്തിയ മീടൂ ആരോപണങ്ങൾ സാഹിത്യ മേഖലയിലും പടരുന്നു. പ്രശസ്​ത എഴുത്തുകാരൻ ചേതൻ ഭഗതി​െനതിരെ വീണ്ടും ആരോപണവുമായി എഴുത്തുകാരിയായ ഇറ ത്രിവേദി രംഗ​ത്തെത്തി.

ഒൗട്ട്​ലുക്​ മാഗസിനിൽ എഴുതിയ കോളത്തിലാണ്​ ഇറ ത​ാൻ നേരിട്ട മോശം അനുഭവം പങ്കുവെച്ചത്​. പത്ത്​ വർഷങ്ങൾക്ക്​ മുമ്പ്​ ജെയ്​പൂരിൽവെച്ച്​ നടന്ന ലിറ്റററി ഫെസ്റ്റിവലിൽ ചേതൻ ഭഗതി​​​െൻറ ഭാഗത്ത്​ നിന്നും വളരെ മോശമായ പെരുമാറ്റമുണ്ടായതായാണ്​ ഇറ ആരോപിക്കുന്നത്​.

സാഹിത്യ സദസ്സ്​ നടക്കു​േമ്പാൾ ഇറക്ക്​ 22 വയസ്സായിരുന്നു.​ ചേത​​​െൻറ ചോദ്യത്തിന്​ മറുപടിയായി താൻ എഴുതിയ പുസ്​തകങ്ങളുടെ നൂറ്​ കോപ്പി വാങ്ങുന്നയാൾക്ക്​ ചുംബനം നൽകുമെന്ന്​ പറഞ്ഞിരുന്നു. അന്ന്​ തമാശയായി പറഞ്ഞ കാര്യത്തിന്​ ചേത​​​െൻറ ഭാഗത്ത്​ നിന്നും ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത്​ ആഴ്​ചകൾ കഴിഞ്ഞാണെന്നും ഇറ ആരോപിച്ചു.

ചായകുടിക്കാൻ​ ഇന്ത്യൻ ഇൻറർനാഷണൽ സ​​െൻററിലേക്ക്​ വരാൻ ചേതൻ ക്ഷണിച്ചു. അവിടെയെത്തിയ എന്നോട്​ അദ്ദേഹത്തി​​​െൻറ റൂമിലേക്ക്​ വരാനാണ്​ ആവശ്യപ്പെട്ടത്​. എന്നാൽ ഞാൻ അത്​ നിരസിച്ചു. ടീ റൂമിൽ വച്ച്​ ചായ കുടിച്ച ശേഷം അദ്ദേഹത്തി​​​െൻറ ബുക്കി​​​െൻറ ഒപ്പിട്ട കോപ്പി നൽകാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ റൂമിലേക്ക്​ വീണ്ടും ക്ഷണിച്ചു. റൂമിൽ പ്രവേശിച്ചയുടനെ അയാൾ ബലമായി ചുംബിക്കാനാണ്​ ശ്രമിച്ചത്​. കുതറിമാറി എന്തിനാണ്​ ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചപ്പോൾ ‘‘ത​​​െൻറ പുസ്​തകത്തി​​​െൻറ 100 കോപ്പികൾ വാങ്ങി പൂണെയിലുള്ള ഒരു ലൈബ്രറിക്ക്​ നൽകിയതായി യാതൊരു കൂസലുമില്ലാതെ അയാൾ പറഞ്ഞു.

-ഇറ

എന്നാൽ ഇറ അയച്ച ഇ-മെയിൽ സന്ദേശങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ച്​ നിഷേധവുമായി ചേതൻ ഭഗത്​ രംഗത്തെത്തി. 2013 ഒക്​ടോബറിൽ അയച്ച ഇ-മെയിലാണ്​ ചേതൻ പരസ്യപ്പെടുത്തിയത്​. ഇറ ആരോപിക്കുന്ന സംഭവം 2010ലാണ്​​. എന്നാൽ ഇൗ മെയിലുകൾ കണ്ടാൽ ​അ​തെല്ലാം കള്ളമാണെന്ന് മനസ്സിലാക്കാം​. എനിക്കും എ​​​െൻറ കുടുംബത്തിനും നേരെയുള്ള ഇൗ മാനസിക പീഡനം അവസാനിപ്പിക്കണം. ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിച്ച്​ മീടൂ പോലുള്ള മുന്നേറ്റത്തെ തകർക്കരുത്​ -ചേതൻ ഭഗത്​ കുറിച്ചു.

സമൂഹ മാധ്യമം വഴി അയച്ച സ​ന്ദേശത്തിലൂടെ അപമാനിച്ചെന്ന്​ കാട്ടി ഒരു സത്രീ നൽകിയ പരാതിയിൽ മുമ്പ്​ മാപ്പ് പറയേണ്ടിവന്ന ചേതൻ ഭഗതിന്​ എതിരെയുള്ള തുടർച്ചയായ രണ്ടാം മീടൂ ആരോപണമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chetan bhagatliterature newsmalayalam newsentertainment newsira trivedichetan bhaghat
News Summary - Ira Trivedi accuses Chetan Bhagat of harassment; he denies-literature news
Next Story