Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ്രശസ്​ത ഹിന്ദി...

പ്രശസ്​ത ഹിന്ദി സാഹിത്യകാരി കൃഷ്​ണ സോബ്​തി അന്തരിച്ചു

text_fields
bookmark_border
krishna-sobti
cancel

ന്യൂഡൽഹി: പ്രശസ്​ത എഴുത്തുകാരി ക്രിഷ്​ണ സോബ്​തി അന്തരിച്ചു. 93 വയസായിരുന്നു. ആധുനിക ഹിന്ദി സാഹിത്യത്തിലെ സ്​ ത്രീ നോവലിസ്​റ്റുകളിൽ ഏറ്റവും ശ്രദ്ധേയയായിരുന്നു സോബ്​തി. 2017ൽ 53ാമത്​ ജ്​​ഞാ​ന​പീ​ഠ​പു​ര​സ്​​കാ​രം നൽകി രാ ജ്യം ആദരിച്ചിട്ടുണ്ട്​​​. ഇന്തോ-ആര്യൻ ഭാഷയായ ഡോഗ്രി എഴുത്തുകാരൻ ശിവ്​നാഥാണ്​​ ഭർത്താവ്​.​

സോബ്​തിയുടെ നോവൽ ‘സിന്ദഗി നാമ’ ​1980ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്​കാരം നേടി. 1996ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ല ഭിച്ചു. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിൽ കേന്ദ്ര സാഹിത്യ അക്കാദമി പുലർത്തുന്ന മൗനത്തിൽ പ്രതിഷേധിച്ച്​ എഴുത്തുകാർക്കൊപ്പം ചേർന്ന്​​ ഇരു ബഹുമതികളും അവർ തിരിച്ചുനൽകുകയും ചെയ്​തിരുന്നു. 2010ൽ പ്രഖ്യാപിക്കപ്പെട്ട പത്മഭൂഷണും അവർ നിരസിക്കുകയുണ്ടായി.

മിത്രോ മർജാനി, സിന്ധഗിനാമ, ടിൻ പഹദ്​, ക്ലൗഡ്​ സർക്കിൾസൺ ഫ്ലവേഴ്​സ്​ ഒാഫ്​ ഡാർക്ക്​നസ്​, ലൈഫ്​, ഹം ഹഷ്​മത്​ ബാഗ്​, ദർവാരി, മനൻ കി മാൻ എന്നിവയാണ്​ പ്രധാന കൃതികൾ.

വിഭജനത്തിനു മുമ്പും ശേഷവുമുള്ള കാലഘട്ടങ്ങ​ളിൽ ജീവിച്ച അവർ ​പഞ്ചാബി, ഉർദു, ഹിന്ദി ഭാഷകളുടെ അസംസ്​കൃതമായ തനിമയുടെ കരുത്ത്​ പുനരാവിഷ്​കരിച്ചു. കൃ​ഷ്​​ണ സോ​ബ്​​തി​യു​ടെ എ​ഴു​ത്തി​​​െൻറ അ​ന്ത​ർ​ധാ​ര​യും ക​ല​ഹ​മാ​യി​രു​ന്നു. ആ​ണ​ത്ത​മു​ള്ള എ​ഴു​ത്ത്​ എ​ന്നാ​ണ്​ ഹി​ന്ദി വി​മ​ർ​ശ​ക​ൻ മ​ദ​ൻ സോ​ണി അ​വ​രു​ടെ കൃ​തി​ക​ളെ വി​ശേ​ഷി​പ്പി​ച്ച​ത്. ഇൗ ​വി​ശേ​ഷ​ണ​ത്തെ അ​വ​ർ ക​ഠി​ന​മാ​യി എ​തി​ർ​ത്തിരുന്നു. മ​ഹ​ത്താ​യ കൃ​തി​ക​ൾ ആ​ണ​ത്ത​വും പെ​ണ്ണ​ത്ത​വും നി​റ​ഞ്ഞ​താ​ണെ​ന്ന്​ അ​വ​ർ തി​രു​ത്തുകയും ചെയ്​തിരുന്നു.

പ​ഞ്ചാ​ബി​യി​ലെ​യും ഉ​ർ​ദു​വി​ലെ​യും ഹി​ന്ദി​യി​ലെ​യും നാ​ട​ൻ​പ്ര​യോ​ഗ​മാ​യി​രു​ന്നു അ​വ​രു​ടെ പ്ര​മേ​യ​ത്തി​​​െൻറ ക​രു​ത്ത്. ശ​രീ​ര​വും ആ​ത്​​മാ​വു​മു​ള്ള പ​ച്ച​യാ​യ ഭാ​ഷ. അ​തു​കൊ​ണ്ടു​ത​ന്നെ അ​സ​ഭ്യം എ​ന്ന്​ ഇൗ ​ഭാ​ഷ വി​മ​ർ​ശി​ക്ക​പ്പെ​ട്ടിരുന്നു. ഭ​ർ​ത്താ​വ്​ ശി​വ്​​നാ​ഥ്​ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ മ​രി​ച്ച​തി​നു​ശേ​ഷം കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ അ​പ്പാ​ർ​ട്മ​​െൻറി​ൽ ഏ​ക​യാ​യി ക​ഴി​യു​ക​യായിരുന്നു​ അ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsNovelistKrishna Sobti
News Summary - Hindi writer Krishna Sobti dies at 93-literature news
Next Story