Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightജ്ഞാനപ്പാന അവാര്‍ഡ്...

ജ്ഞാനപ്പാന അവാര്‍ഡ് പ്രഭാ വർമക്ക്​ നൽകുന്നതിന്​ സ്‌റ്റേ

text_fields
bookmark_border
ജ്ഞാനപ്പാന അവാര്‍ഡ് പ്രഭാ വർമക്ക്​ നൽകുന്നതിന്​ സ്‌റ്റേ
cancel

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡി​​െൻറ പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് കവി പ്രഭാ വർമക്ക്​ നൽകുന്നതിന്​ ഹൈകോ ടതിയുടെ സ്‌റ്റേ. അവാർഡിന്​ അർഹമായ ‘ശ്യാമ മാധവം’ എന്ന കൃതിയില്‍ കൃഷ്ണനെ വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന ്നതെന്നും അതിനാല്‍ ജ്ഞാനപ്പാന അവാര്‍ഡ്​ പ്രഭാ വർമക്ക്​ നൽകുന്നത്​ തടയണമെന്നും ആവശ്യപ്പെട്ട്​ തൃശൂര്‍ ചാവക് കാട് സ്വദേശി രാജേഷ് എ. നായരുൾപ്പെടെ നൽകിയ ഹരജിയിലാണ് ജസ്​റ്റിസ് സി.ടി. രവികുമാർ, ജസ്​റ്റിസ് എന്‍. നഗരേഷ്​ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചി​​െൻറ ഉത്തരവ്​. വെള്ളിയാഴ്ച ഗുരുവായൂരില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ജ്ഞാനപ്പാന അവാര്‍ഡ് വിതരണം ചെയ്യാൻ​ നിശ്ചയിച്ചിരിക്കുകയായിരുന്നു.

ഗുരുവായൂര്‍ ദേവസ്വത്തി​​െൻറ ഫണ്ട് ഉപയോഗിച്ചാണ് കൃഷ്ണനെ വികലമായി ചിത്രീകരിച്ചിരിക്കുന്ന കൃതിയുടെ പേരിൽ പ്രഭാവര്‍മക്ക്​ അവാര്‍ഡ് നൽകുന്നതെന്ന്​ ഹരജിയിൽ ആരോപിക്കുന്നു. ഭക്​ത ജനങ്ങളുടെ താൽപര്യത്തിന്​ മുൻതൂക്കം നൽകേണ്ട ദേവസ്വം ബോർഡ്​​ ഇതിന്​ വിരുദ്ധമായ നടപടിയാണ്​ എടുക്കുന്നത്​. ശ്രീകൃഷ്ണനെയും ഭഗവത് ഗീതയെയും വികലമായി ചിത്രീകരിക്കുന്ന കാവ്യ സമാഹാരത്തിന്​ ജ്ഞാനപ്പാന അവാര്‍ഡ് നൽകുന്നത് ഭക്​തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തും. അവരുടെ വിശ്വാസത്തിന്​ ഇത്​ എതിരാണ്​.

ഭക്തരുടെ വഴിപാട് പണം കൊണ്ടാണ് 50,000 രൂപയുടെ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവാര്‍ഡ് നൽകുമ്പോള്‍ ഭക്​തരുടെ വികാരം മാനിക്കണമെന്നും കൃഷ്​ണനെ വികലമായി ചിത്രീകരിക്കുന്ന കൃതിക്ക്​ അവാര്‍ഡ് നൽകരുതെന്നുമാണ്​ ഹരജിയിലെ ആവശ്യം. ഭക്​തരുടെ വിഷയമെന്ന നിലയിൽ പരിഗണിക്കേണ്ടതുണ്ടെന്ന്​ വ്യക്​തമാക്കിയ കോടതി ഹരജി ഫയലിൽ സ്വീകരിച്ചു. അ​േതസമയം, സാഹിത്യ കൃതിയെക്കുറിച്ച്​ പരാമർശങ്ങളൊന്നും നടത്തുന്നില്ലെന്നും കോടതി വ്യക്​തമാക്കി. ഹരജി മാര്‍ച്ച് 16ന് വീണ്ടും പരിഗണിക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prabha varmaliterature newsJanapana Award
News Summary - High court stayed awarding Janapana award to Prabha Varma - Literature news
Next Story