‘ടു കിൽ എ മോകിങ്​ ബേഡ്​’ നോവലി​െൻറ നാടകാവിഷ്​കാരം കോടതിയിലേക്ക്​

22:28 PM
15/03/2018
To Kill a Mockingbird

വാ​ഷി​ങ്​​ട​ൺ: ഒ​റ്റ നോ​വ​ൽ​കൊ​ണ്ട്​ ലോ​കം കീ​ഴ​ട​ക്കി​യ പ്ര​ശ​സ്​​ത എ​ഴു​ത്തു​കാ​രി ഹാ​ർ​പ​ർ ലീ​യു​ടെ ‘ടു ​കി​ൽ എ ​മോ​കി​ങ്​ ബേ​ഡ്​’ നാ​ട​ക​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്​ തി​രി​ച്ച​ടി. നാ​ട​ക​ത്തി​ന്​ എ​ഴു​തി​യ തി​ര​ക്ക​ഥ പു​സ്​​ത​ക​ത്തി​​െൻറ സ​ന്ദേ​ശ​ത്തെ അ​വ​മ​തി​ക്കു​ന്ന​താ​ണെ​ന്ന്​ കാ​ണി​ച്ച്​ ഗ്ര​ന്ഥ​കാ​രി​യു​ടെ കു​ടും​ബ​മാ​ണ്​ കോ​ട​തി ക​യ​റു​ന്ന​ത്. 1960ൽ ​എ​ഴു​തി​യ പു​സ്​​ത​കം തൊ​ട്ട​ടു​ത്ത വ​ർ​ഷം പു​ലി​റ്റ്​​സ​ർ നേ​ടി​യി​രു​ന്നു. പി​ന്നീ​ട്​ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ കാ​ലം മൗ​ന​ത്തി​ലാ​യി​രു​ന്ന ഗ്ര​ന്ഥ​കാ​രി 2015ലാ​ണ്​ അ​ടു​ത്ത പു​സ്​​ത​ക​വു​മാ​യി എ​ത്തു​ന്ന​ത്.


​ആ​രോ​ൺ സോ​ർ​കി​ൻ എ​ഴു​തി​യ നാ​ട​ക​ത്തി​​െൻറ തി​ര​ക്ക​ഥ​യാ​ണ്​ വി​വാ​ദം സൃ​ഷ്​​ടി​ച്ച​ത്. ഇ​തി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​മാ​യ ആ​റ്റി​ക​സ്​ ഫ​ഞ്ച്​ വം​ശീ​യ​ത​യെ പി​ന്തു​ണ​ക്കു​ന്നു​വെ​ന്നും അ​ല​ബാ​മ ന​ഗ​ര​ത്തെ മോ​ശ​മാ​യാ​ണ്​ നാ​ട​കം ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ന്നും ഹാ​ർ​പ​ർ ലീ​യു​ടെ കു​ടും​ബം കു​റ്റ​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ, നാ​ട​കാ​വി​ഷ്​​കാ​രം സ്വ​ത​ന്ത്ര​മാ​യ മ​റ്റൊ​രു ദൗ​ത്യ​മാ​ണെ​ന്നും മാ​റ്റ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ന്നു​മാ​ണ്​ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​ശ​ദീ​ക​ര​ണം. നോ​വ​ലി​സ്​​റ്റ്​ ഹാ​ർ​പ​ർ ലീ 2016​ൽ 89ാം വ​യ​സ്സി​ലാ​ണ്​ മ​രി​ച്ച​ത്.

Loading...
COMMENTS