Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightദലിതർക്കും...

ദലിതർക്കും ആദിവാസികൾക്കും സർക്കാർ ഇംഗ്ലീഷ്​ വിദ്യാഭ്യാസം നൽകണം​ –കാഞ്ച ​െഎലയ്യ

text_fields
bookmark_border
Kancha-ilayya
cancel

കോഴിക്കോട്​: ദലിതർക്കും  ആദിവാസികൾക്കും ഇംഗ്ലീഷ്​ വിദ്യാഭ്യാസം  നൽകാൻ സർക്കാർ നടപടി  സ്വീകരിക്കണമെന്ന്​ പ്രമുഖ ദലിത്​  എഴുത്തുകാരൻ കാഞ്ച ​െഎലയ്യ. വർഗീസ്​  രക്​തസാക്ഷി ദിനത്തോടനുബന്ധിച്ച്​  അനുസ്​മരണ സമിതി സംഘടിപ്പിച്ച  പൊതുയോഗം ഫോണിലൂടെ ഉദ്​ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി  നേടിയെടുക്കുന്നതിൽ മാത്രം  ഒതുങ്ങേണ്ടതല്ല ദലിത്​, ആദിവാസി  വിമോചന സമരം. ഗുണനിലവാരമുള്ള  ഉന്നത വിദ്യാഭ്യാസത്തിനായി അവർ  പോരാടണം. ഇംഗ്ലീഷ്​ വിദ്യാഭ്യാസം  വരേണ്യവർഗത്തിന്​ മാത്രം പ്രാപ്യമായാൽപോരാ. ആദിവാസികൾക്കും ദലിതർക്കും  പ്രൈമറിതലം മുതൽ സർക്കാർ ഇംഗ്ലീഷ്​  വിദ്യാഭ്യാസവും കമ്പ്യൂട്ടർ പരിജ്​ഞാനവും  നൽകണം. അവരെ ദേശീയ, അന്താരാഷ്​ട്ര  തലങ്ങളിലേക്ക്​ ഉയർത്തിക്കൊണ്ടുവരാൻ  ഇതിലൂടെ മാത്രമേ സാധിക്കൂ. രാജ്യത്തെ  ഭരണഘടന തകർക്കുകയാണ്​  ബി.ജെ.പിയുടെ ലക്ഷ്യം. മാർക്​സും  അംബേദ്​കറും വിഭാവനംചെയ്​ത  ക്ഷേമരാഷ്​ട്രം സാധ്യമാക്കാനും സമത്വം കൈവരിക്കാനും ഭരണഘടന  സംരക്ഷിക്കേണ്ട ബാധ്യത  എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. 

എ.എസ്​. നാരായണപിള്ള അധ്യക്ഷത  വഹിച്ചു. എ. വാസു അനുസ്​മരണ  പ്രഭാഷണം നടത്തി. ‘നാടി​​​െൻറ നടുവൊടിച്ച  നോട്ട്​ നിരോധനം’ എന്ന വിഷയത്തിൽ  സംഘടിപ്പിച്ച ചർച്ചയിൽ സി.കെ. അബ്​ദുൽ  അസീസ്​ വിഷയം അവതരിപ്പിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKancha Ilayyadalith should study english
News Summary - Government should give English education to Dalits and adivasis - kanch Ilayya
Next Story