എഴുത്തച്ഛൻ പുരസ്കാരം എം. മുകുന്ദന് 

13:02 PM
01/11/2018
m-mukundan

തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന് പുരസ്കാരം സാഹിത്യകാരൻ എം. മുകുന്ദന്. സമഗ്ര സംഭാവനക്കാണ്​ പുരസ്​കാരം അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ, റാണി ജോർജ്​​, കെ. സച്ചിദാനന്ദൻ, ​േഡാ. ജി. ബാലമോഹൻ തമ്പി, ഡോ. സുനിൽ പി. ഇളയിടം എന്നിവരടങ്ങിയ ജൂറിയാണ്​ ജേതാവിനെ തെരഞ്ഞെടുത്തത്​.
 
സംസ്​ഥാന സർക്കാറി​​​​​െൻറ ഏറ്റവും വലിയ സാഹിത്യ പുരസ്​കാരമാണ്​ എഴുത്തച്ഛൻ പുരസ്​കാരം. കഴിഞ്ഞ വർഷമാണ് എഴുത്തച്ഛൻ പുരസ്കാരത്തി​​​​​​​​െൻറ തുക ഒന്നര ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമായി ഉയർത്തിയത്. കവി കെ. സച്ചിദാനന്ദനായിരുന്നു 2017ലെ പുരസ്​കാര ജേതാവ്​.

ജനങ്ങളുടെ പുരസ്​കാരമായി കാണുന്നു –എം. മുകുന്ദൻ

ത​ല​ശ്ശേ​രി: എ​ഴു​ത്തു​കാ​ര​ന്​ ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പു​ര​സ്​​കാ​രം വാ​യ​ന​ക്കാ​ര​ൻ ന​ൽ​കു​ന്ന​താ​ണെ​ന്ന്​ എം. ​മു​കു​ന്ദ​ൻ. ആ ​പു​ര​സ്​​കാ​രം ത​നി​ക്ക്​ നേ​ര​​ത്തേ കി​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ൾ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്​​കാ​രം ജ​ന​ങ്ങ​ളു​ടെ പു​ര​സ്​​കാ​ര​മാ​യി കാ​ണു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്​​കാ​രം ല​ഭി​ച്ച​തി​നോ​ട്​ മാ​ഹി​യി​ലെ വീ​ട്ടി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​​െൻറ മ​റ​വി​ൽ ചി​ല​ർ കേ​ര​ള​ത്തെ ക​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ​മു​കു​ന്ദ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ശ്​​നം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കാ​നാ​ണ്​ ഇ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. അ​തി​ലൂ​ടെ രാ​ഷ്​​ട്രീ​യ മു​ത​ലെ​ടു​പ്പാ​ണ്​ അ​വ​രു​ടെ ല​ക്ഷ്യമെന്നും അ​ദ്ദേ​ഹം പറഞ്ഞു.

മുകുന്ദൻ ആധുനികതാ ഭാവുകത്വത്തി​​െൻറ കേന്ദ്രബിന്ദുവെന്ന്​ ജൂറി

തി​​രു​​വ​​ന​​ന്ത​​പു​​രം: ന​​വോ​​ത്ഥാ​​ന ഭാ​​വ​​ന​​യി​​ൽ​​നി​​ന്ന്​ ആ​​ധു​​നി​​ക​​താ​​​പ്ര​​സ്ഥാ​​ന​​ത്തി​​ലേ​​ക്കു​​ള​​ള ഭാ​​വു​​ക​​ത്വ സം​​ക്ര​​മ​​ണ​​ത്തി​​െൻറ കേ​​ന്ദ്ര ബി​​ന്ദു​​വാ​​യി മു​​കു​​ന്ദ​​ൻ നി​​ല​​കൊ​​ണ്ട​​താ​​യി എ​​ഴു​​ത്ത​​ച്ഛ​​ന്‍ പു​​ര​​സ്‌​​കാ​​ര ജൂ​​റി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി പ്ര​​സി​​ഡ​​ൻ​​റ്​ വൈ​​ശാ​​ഖ​​ന്‍ ചെ​​യ​​ര്‍മാ​​നും സാം​​സ്‌​​കാ​​രി​​ക സെ​​ക്ര​​ട്ട​​റി റാ​​ണി ജോ​​ര്‍ജ്, ക​​വി സ​​ച്ചി​​ദാ​​ന​​ന്ദ​​ന്‍, ഡോ. ​​ജി. ബാ​​ല​​മോ​​ഹ​​ന്‍ ത​​മ്പി, ഡോ. ​​സു​​നി​​ല്‍ പി. ​​ഇ​​ള​​യി​​ടം എ​​ന്നി​​വ​​ര്‍ അം​​ഗ​​ങ്ങ​​ളു​​മാ​​യ ജൂ​​റി​​യാ​​ണ് പു​​ര​​സ്​​​കാ​​രം നി​​ർ​​ണ​​യി​​ച്ച​​ത്. ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ​​യാ​​യി​​രു​​ന്ന പു​​ര​​സ്‌​​കാ​​രം ക​​ഴി​​ഞ്ഞ വ​​ര്‍ഷം മു​​ത​​ലാ​​ണ് അ​​ഞ്ചു ല​​ക്ഷ​​മാ​​യി ഉ​​യ​​ര്‍ത്തി​​യ​​ത്. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ സൗ​​ക​​ര്യം കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്ത്​ അ​​വാ​​ർ​​ഡ്​ സ​​മ്മാ​​നി​​ക്കും.

സ്വ​​ന്തം ദേ​​ശ​​ത്തി​​െൻറ ക​​ഥ സാം​​സ്കാ​​രി​​ക ഭാ​​വു​​ക​​ത്വ​​വു​​മാ​​യി കൂ​​ട്ടി​​യി​​ണ​​ക്കു​​ന്ന കേ​​ര​​ളീ​​യ ക​​ഥ​​ന പാ​​ര​​മ്പ​​ര്യ​​ത്തി​​ന് ആ​​ധു​​നി​​ക​​താ പ്ര​​സ്ഥാ​​ന​​ത്തി​​ലു​​ണ്ടാ​​യ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ തു​​ട​​ർ​​ച്ച​​യാ​​ണ്​ മു​കു​ന്ദ​നെ​ന്നും ജൂ​റി വി​ല​യി​രു​ത്തി. 

Loading...
COMMENTS