എഴുത്തച്ഛൻ പുരസ്​കാരം ആനന്ദിന്​

15:30 PM
01/11/2019
writer-anand

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്​കാരം നോവലിസ്​റ്റ്​ ആനന്ദിന്​. അഞ്ച്​ ലക്ഷം രൂപയും പ്രശസ്​തി പത്രവുമാണ്​ പുരസ്​കാരം. കഴിഞ്ഞ വർഷം എം. മുകുന്ദനായിരുന്നു പുരസ്​കാര ജേതാവ്​. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛ​​​​െൻറ പേരിൽ സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്​കാരമാണ്​ എഴുത്തച്ഛൻ പുരസ്​കാരം.

നോവൽ, കഥ, നാടകം, ലേഖനം, പഠനം എന്നീ മേഖലകളിൽ ആനന്ദി​േൻറതായി മുപ്പതിലധികം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. അദ്ദേഹം രചിച്ച ‘ഗോവർദ്ധന​​​​​​െൻറ യാത്രകൾ’ എന്ന കൃതി കേന്ദ്ര സാഹിത്യ അക്കാദമി പ​ുരസ്​കാരവും ‘വീടും തടവും’, ‘ജൈവ മനുഷ്യർ’ എന്നീ കൃതികൾ കേരള സാഹിത്യ അക്കാദമി പുരസ്​കാരവും കരസ്ഥമാക്കിയിരുന്നു. ‘മരുഭൂമികൾ ഉണ്ടാവുന്നത്​’ എന്ന കൃതി വയലാർ പുരസ്​കാരവും നേടിയിരുന്നു.

ന്യൂഡൽഹിയിൽ കേന്ദ്ര ജല കമീഷനിൽ പ്ലാനിങ്​ ഡയറക്​ടറായി ജോലി ചെയ്യുകയാണ്​ ആനന്ദ്​ ഇപ്പോൾ. 2012 മ​ുതൽ ആനന്ദ്​ കേരള സാഹിത്യ അക്കാദമി വിശിഷ്​ടാംഗമാണ്​.


സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ൻ​റ്​ വൈ​ശാ​ഖ​ൻ അ​ധ്യ​ക്ഷ​നും എം.​കെ. സാ​നു, എം. ​മു​കു​ന്ദ​ൻ, കെ. ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ്​ അ​വാ​ർ​ഡ്​ നി​ർ​ണ​യി​ച്ച​തെ​ന്ന്​ മ​ന്ത്രി എ.​കെ. ബാ​ല​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 27ാമ​ത്​ എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്​​കാ​രം ആ​ണ്​ ആ​ന​ന്ദി​ന്​ ല​ഭി​ച്ച​ത്. മ​ല​യാ​ള​ഭാ​വു​ക​ത്വ​ത്തി​ന്​ അ​പ​രി​ചി​ത​മാ​യി​രു​ന്ന മ​നു​ഷ്യാ​വ​സ്ഥ​ക​ളെ അ​ന​ന്യ​മാ​യ ശി​ൽ​പ​ഭ​ദ്ര​ത​യോ​ടെ ആ​വി​ഷ്​​ക​രി​ക്കാ​ൻ ആ​ന​ന്ദി​ന്​ സാ​ധി​ച്ചി​ട്ടു​െ​ണ്ട​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ആ​ൾ​ക്കൂ​ട്ട​മെ​ന്ന ആ​ദ്യ കൃ​തി മു​ത​ൽ ഇ​ന്ത്യ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സ​വി​ശേ​ഷ പ്ര​തി​സ​ന്ധി​ക​ളെ ക്രാ​ന്ത​ദ​ർ​ശി​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ്​ ആ​ന​ന്ദ്. വ്യ​ക്തി​ക​ളു​ടെ സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ വ​ലി​യ രാ​ഷ്​​ട്രീ​യ സ​ന്ദി​ഗ്​​ധ​ത​ക​ളെ തു​റ​ന്നു​കാ​ട്ടു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തോ​ളം കൈ​യ​ട​ക്കം പ്ര​ക​ടി​പ്പി​ച്ച സാ​ഹി​ത്യ​കാ​ര​ന്മാ​രി​ല്ലെ​ന്നും  മ​ന്ത്രി പ​റ​ഞ്ഞു. 


പ്രതികരണങ്ങൾക്കില്ല -ആനന്ദ്
ന്യൂ​ഡ​ൽ​ഹി: എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്​​കാ​രം ല​ഭി​ച്ച​തി​നെ​ക്കു​റി​ച്ച്​ കാ​ര്യ​മാ​യൊ​ന്നും പ​റ​യാ​നി​ല്ലെ​ന്ന്​ സാ​ഹി​ത്യ​കാ​ര​ൻ ആ​ന​ന്ദ്. പ്ര​ത്യേ​ക​മാ​യി എ​ന്തെ​ങ്കി​ലും പ​റ​യാ​ൻ ആ​ഗ്ര​ഹ​മി​ല്ല. വ​ലി​യ സ​ന്തോ​ഷ​വു​മി​ല്ല. ന​മ്മു​ടെ സാ​മൂ​ഹി​ക ചു​റ്റു​പാ​ടു​ക​ളും അ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Loading...
COMMENTS