ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തിന് ആദരം

11:55 AM
14/01/2020

ദോഹ: ഇന്ത്യ - ഖത്തർ സാംസ്കാരിക വർഷാചരണത്തിൻറെ ഭാഗമായി മലയാളത്തിന് ഖത്തർ ഭരണകൂടത്തി​​െൻറ ആദരം. ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ സാംസ്കാരിക മന്ത്രാലയം ഔദ്യോഗികമായി രണ്ട് മലയാളം കൃതികളുടെ അറബി വിവർത്തനവും പ്രസിദ്ധീകരിക്കുന്നു. കവി വീരാൻകുട്ടിയുടെ തെരഞ്ഞെടുത്ത നൂറു കവിതകൾ ഉൾപ്പെടുന്ന ‘നിശബ്ദതയുടെ മുഴക്കങ്ങൾ’ "അസ്ദാഉസ്സുംത്" എന്ന പേരിലും ബി.എം സുഹറയുടെ ‘ഇരുട്ട്’ എന്ന നോവൽ ‘തഹ്ത സ്സമാ അൽ മുദ്‌ലിമ’ എന്ന പേരിലുമാണ് പ്രസിദ്ധീകരിക്കുന്നത്.

ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ജനുവരി 14ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യും. മന്ത്രാലയത്തിന് വേണ്ടി രണ്ടു കൃതികളും അറബിയിലേക്ക് മൊഴിമാറ്റിയത് പ്രമുഖ അറബി ഭാഷാവിവർത്തകൻ സുഹൈൽ വാഫിയാണ്. അദ്ദേഹം നേരത്തേ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയ ബെന്യാമിൻെറ ‘ആടുജീവിതം’, ബഷീറിൻെറ ‘ബാല്യകാലസഖി’ എന്നിവ കുവൈറ്റിൽ നിന്നും ലബനാനിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് വീരാൻ കുട്ടിയുടെ കവിതകൾ അറബിയിൽ പ്രസിദ്ധീകൃതമാവുന്നത്.
 

Loading...
COMMENTS