കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം; ​മോദിയെ പരിഹസിച്ച്​ ദീപ നിശാന്ത്​

12:20 PM
07/03/2019
deepa-nishanth

കോഴിക്കോട്​: റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട രേഖകൾ മോഷണം പോയതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ച സംഭവത്തിൽ പരിഹാസവുമായി അധ്യാപികയും കവയ​ത്രിയുമായ ദീപ നിശാന്ത്​.

‘കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം’ എന്നായിരുന്നു ദീപ നിശാന്തി​​​െൻറ ​ഫേസ്​ബുക്ക്​ പോസ്​റ്റ്​. റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാൽ മലയാളഭാഷ വളർന്ന് പന്തലിക്കട്ടെ! എന്നും ദീപ കുറിച്ചു. ‘റഫാൽ കരാർ ഇഷ്​ടപ്പെട്ടു.. എടുക്കുന്നു, കള്ളൻ (ഒപ്പ്​) ’ എന്നെ​െുതിയ കുറിപ്പി​​​െൻറ ചി​ത്രം ഉൾപ്പെടെയാണ്​ ദീപ നിശാന്തി​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​.ചില പ്രത്യേക വൈകാരിക പരിസരങ്ങളിൽ ഞങ്ങൾ ചിലപ്പോ കരാറൊക്കെ കക്കാറുണ്ട്! അതിനിത്ര പറയാനെന്തിരിക്കുന്നു! എന്ന്​ ഒരു കമൻറിന്​ മറുപടിയായി ദീപ കുറിച്ചു.

കവിത മോഷണ വിവാദവുമായി ബന്ധപ്പെട്ട്​ ഏറെ ആ​ക്ഷേപങ്ങൾ നേരിട്ടയാളാണ്​ ദീപ നിശാന്ത്. മോഷ്​ടിക്കുന്ന കാര്യങ്ങളെ ‘ദീപയടി’ എന്നറിയപ്പെടുമെന്ന്​ പറഞ്ഞ്​ നിരവധി പേർ ദീപ നിശാന്തി​​​െൻറ ഫേസ്​ബുക്ക്​ പേജിൽ വിമർശനവുമായി എത്തിയിരുന്നു.

Loading...
COMMENTS