വായന പടർന്നുപിടിച്ച കോവിഡ്​ കാലം

  • ലോക്​ഡൗൺ കാലത്ത്​ ജില്ലയിൽ വാ​യ​ന കൂ​ടി​​

07:13 AM
19/06/2020
digital-reading

കോ​ഴി​ക്കോ​ട്​: പു​സ്​​ത​ക​വാ​യ​ന തി​രി​ച്ചു​വ​ന്ന കോ​വി​ഡ്​ കാ​ല​ത്തെ വാ​യ​ന​ദി​നാ​ച​ര​ണ​ത്തി​നും​ സ​വി​ശേ​ഷ​ത. ലോ​ക്​​ഡൗ​ൺ​കാ​ലം വാ​യ​ന​യു​ടെ കാ​ലം കൂ​ടി​യാ​യി​രു​ന്നു. 
വാ​യ​ന​യെ കു​റി​ച്ച്​ സ​ജീ​വ​മാ​യ ച​ർ​ച്ച​ക​ളും പ​രി​പാ​ടി​ക​ളും ന​ട​ക്കേ​ണ്ടി​യി​രു​ന്ന വാ​യ​ന​ദി​നാ​ച​ര​ണം പ​ക്ഷേ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​റം മ​ങ്ങി. സ്​​കൂ​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ ലൈ​ബ്ര​റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി​ക​ൾ. കോ​ഴി​ക്കോ​ട്​ ജി​ല്ല ലൈ​ബ്ര​റി കൗ​ൺ​സി​ലി​​െൻറ വാ​യ​ന​ദി​നാ​ച​ര​ണ പ​രി​പാ​ടി വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന്​​ എ​സ്.​കെ. പൊ​റ്റെ​ക്കാ​ട്ട്​ ലൈ​ബ്ര​റി​യി​ൽ ന​ട​ക്കും.​ ​

കോ​വി​ഡ്​ കാ​ല​മാ​യ​തി​നാ​ൽ വാ​യ​ന കൂ​ടി​യ​താ​യി ജി​ല്ല​യി​ലെ ലൈ​ബ്ര​റി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. 560 ഒാ​ളം ലൈ​ബ്ര​റി​ക​ളാ​ണ്​ ലൈ​ബ്ര​റി കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​തെ​ന്ന്​ സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ അം​ഗം കെ. ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ പ​റ​ഞ്ഞു. ര​ജി​സ്​​ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ വേ​റെ​യു​മു​ണ്ട്​.  

കോ​വി​ഡ്​ കാ​ല​ത്ത്​ പു​സ്​​ത​ക​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു. ലോ​ക്​​ഡൗ​ൺ​കാ​ല​ത്ത്​ ശീ​ല​മി​ല്ലാ​ത്ത​വ​ർ പോ​ലും വാ​യ​ന തു​ട​ങ്ങി. അ​തി​​െൻറ പ്ര​തി​ക​ര​ണം പു​സ്​​ത​ക​ശാ​ല​ക​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​താ​യി ആ​ര്യ ബു​ക്​​സ്​ മാ​നേ​ജ​ർ സു​ജ​ന​പാ​ൽ പ​റ​ഞ്ഞു. ആ​ളു​ക​ൾ സാ​ഹി​ത്യ​പു​സ്​​ത​ക​ങ്ങ​ൾ തേ​ടി​വ​രു​ന്നു​ണ്ട്. യു​വാ​ക്ക​ൾ അ​ധി​ക​വും ഇം​ഗ്ലീ​ഷ്​ സാ​ഹി​ത്യ​പു​സ്​​ത​ക​ങ്ങ​ളാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. മാ​നാ​ഞ്ചി​റ​യി​ലെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​ കോ​വി​ഡ്​ കാ​ല​ത്ത്​ സ​ജീ​വ​മ​ല്ല. വി​ദ്യാ​ഭ്യാ​സ​സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തും ന​ഗ​ര​ത്തി​ൽ കോ​വി​ഡ്​ ജ​ഗ്ര​ത കൂ​ടു​ത​ൽ വേ​ണ്ട​തും ഇ​തി​ന്​ കാ​ര​ണ​മാ​ണ്. 

Loading...
COMMENTS