Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightആർ.എസ്.എസിെൻറ ഭരണഘടന...

ആർ.എസ്.എസിെൻറ ഭരണഘടന മനുസ്മൃതി –ടീസ്​റ്റ സെറ്റൽവാദ്

text_fields
bookmark_border
teesta setalvad
cancel

കോഴിക്കോട്: ഭരണഘടനയിൽ വിശ്വാസമില്ലാത്ത ആർ.എസ്.​എസ്​ മനുസ്​മൃതിയെയാണ് ഭരണഘടനയായി കാണുന്നതെന്ന്  മനുഷ്യാവകാശ പ്രവർത്തക ടീസ്​റ്റ സെറ്റൽവാദ് പറഞ്ഞു.  ലിറ്ററേച്ചർ ഫെസ്​റ്റിവെലിൽ  ‘ഇന്ത്യൻ ഭരണഘടന അട്ടിമറിക്കപ്പെടുന്നുവോ’ എന്ന സെഷനിൽ സി.പി.എം പി.ബി അംഗം എം.എ ബേബിയുമായി സംവദിക്കുകയായിരുന്നു അവർ.

ചില സംഘടനകൾ ഉയർത്തുന്ന ഹിന്ദുരാഷ്​ട്രവാദം ഭരണഘടനവിരുദ്ധമാണ്. ബി.ജെ.പിയെക്കാൾ ആർ.എസ്​.എസ്​ ആണ് അധികാരകേന്ദ്രത്തിൽ പിടിമുറുക്കിയിരിക്കുന്നത്. പൊലീസ്​, നിയമരംഗം എന്നിവിടങ്ങളിലെല്ലാം ആർ.എസ്​.എസ്​ പ്രതിനിധികളെ കുത്തിനിറയ്ക്കുകയാണ്. മുസ്​ലിം വിരുദ്ധതയും അസഹിഷ്ണുതയും രാജ്യത്ത് വർധിച്ചുവരുന്നു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുകയും ജനങ്ങളെ അണിനിരത്തി വലിയ പ്രചാരണം സംഘടിപ്പിക്കുകയും വേണമെന്നും ടീസ്​റ്റ കൂട്ടിച്ചേർത്തു.  

പാർലമ​െൻറിനെപോലും ഏകശിലാരൂപത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം.എ. ബേബി പറഞ്ഞു.  അംഗങ്ങളുടെ ചോദ്യങ്ങൾക്ക് പാർലമ​െൻറിൽ മറുപടി പറയാൻ പ്രധാനമന്ത്രി തയാറാകുന്നില്ല. ഗാന്ധി വധത്തിനുശേഷം ആർ.എസ്​.എസിനെ നിരോധിച്ചതായിരുന്നു. എന്നാൽ, ഇന്ന് ആ സംഘടന ഭരണപരമായ കാര്യങ്ങളിൽ  നേരിട്ട് ഇടപെടുന്നു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരൊക്കെ സംഘപരിവാർ ബന്ധമുള്ളവരാണ്.  രാജ്യത്ത് ഭരണഘടനവിരുദ്ധമായ കാര്യങ്ങളാണ് അരങ്ങേറുന്നതെന്നും എം.എ. ബേബി പറഞ്ഞു. അമൃത്​ലാൽ മോഡറേറ്ററായിരുന്നു.    

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssteesta setalvadliterature newsmalayalam newsManusmrithy
News Summary - Constitution Of RSS Is Manusmrithy Says Teesta Setalwat - Literature News
Next Story