Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightചേതൻ ഭഗത്​ മാപ്പ്​...

ചേതൻ ഭഗത്​ മാപ്പ്​ പറഞ്ഞു; ​മാനനഷ്​ട​ കേസ്​ ഒത്തുതീർപ്പായി

text_fields
bookmark_border
ചേതൻ ഭഗത്​ മാപ്പ്​ പറഞ്ഞു; ​മാനനഷ്​ട​ കേസ്​ ഒത്തുതീർപ്പായി
cancel

ന്യൂഡൽഹി: എഴുത്തുകാരൻ ചേതൻ ഭഗത്​ മാപ്പ്​ പറഞ്ഞതിനെ തുടർന്ന്​ അദ്ദേഹത്തിനെതിരെ ബിഹാറിലെ രാജകുടുംബം നൽകിയ ഒരു കോടി രൂപയുടെ മാനനഷ്​ടകേസ്​ ഒത്തുതീർപ്പാക്കി.  ‘ഹാഫ്​ ഗേൾഫ്രണ്ട്​’ എന്ന നോവലിൽ തങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ രാജകുടുംബം ഡൽഹി ഹൈകോടതിയിൽ മാനനഷ്​ട കേസ്​ ഫയൽ ചെയ്​തത്​. ഇൗ പരാമർശങ്ങൾ നീക്കാതെ പുസ്​തകം വിൽക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ്​ ചേതൻ ഭഗത്​ മാപ്പ്​ പറഞ്ഞത്​.

ത​​െൻറ നോവലിലെ കഥാപാത്രങ്ങൾ സാങ്കൽപികമാണെന്നും ആരെയും ഉദ്ദേശിച്ചല്ലെന്നും നോവലിലെ പരാമർശങ്ങളിൽ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ്​ പറയുന്നുവെന്നും ചേതൻ ഭഗത്​ അറിയിച്ചു. മാപ്പപേക്ഷ ജൂൺ 15ന്​ രണ്ട്​ ദേശീയ പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന്​ കോടതി നിർദേശിച്ചു. പുസ്​തകത്തി​​െൻറ ഇനിയിറങ്ങുന്ന പതിപ്പുകളിലും ചേതൻ ഭഗതി​​െൻറ പ്രസ്​താവന പ്രസിദ്ധീകരിക്കണം. രാജകുടുംബത്തിലുള്ളവർ മദ്യപാനികളും ചൂതാട്ടക്കാരുമാണെന്നായിരുന്നു നോവലിലെ പരാമർശം. ഇതിനെതിരെ രാജകുടുംബാംഗമായ ചന്ദ്രവിജയ്​ സിങ്ങാണ്​ ഹരജി നൽകിയത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chetan bhagat
News Summary - chetan bhagat
Next Story