Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകാഞ്ച ​െഎലയ്യക്കു നേരെ...

കാഞ്ച ​െഎലയ്യക്കു നേരെ ആക്രമണം; പൊലീസ്​ കേസെടുത്തു

text_fields
bookmark_border
kancha
cancel

വാറങ്കൽ (തെലങ്കാന): പ്രമുഖ ദലിത്​ എഴുത്തുകാരൻ കാഞ്ച ​െഎലയ്യക്കുനേരെ ആക്രമണം. ആര്യ വൈശ്യ സമുദായത്തിൽപെട്ട ഇരുനൂറിലേറെ പേർ വാഹനം തടഞ്ഞ്​ കല്ലുകളും ചെരിപ്പുകളും മറ്റും എറിഞ്ഞെങ്കിലും അദ്ദേഹം പരിക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്​ച വൈകീട്ടാണ്​ സംഭവം. വാറങ്കലിലെ പറകൽ ടൗണിൽ അംബേദ്​കർ സ്​ക്വയറിലാണ്​ ആക്രമണം നടന്നത്​. ഭുപൽപള്ളി ടൗണി​െല ഒരു ചടങ്ങിൽ പ​െങ്കടുത്ത്​ കാഞ്ച ​െഎലയ്യ മടങ്ങിവരുന്നത്​

അറിഞ്ഞ ആര്യ ​ൈവശ്യ സമുദായത്തിൽപെട്ട ഇരുനൂറി​േ​ലറെ പേർ അ​ംബേദ്​കർ സ്​ക്വയറിൽ തടിച്ചുകൂടുകയും അദ്ദേഹത്തി​​​​െൻറ കാർ വാറങ്കൽ റോഡിൽ എത്തിയപ്പോൾ കല്ലുകളും ചെരിപ്പുകളും മറ്റും എറിയുകയും ചെയ്​തു. ജനക്കൂട്ടത്തിനിടയിൽനിന്ന്​ ഡ്രൈവർ ഏറെ സാഹ​സപ്പെട്ട്​ കാർ തിരിക്കുകയും സമീപത്തെ പൊലീസ്​ സ്​റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. 

സംഭവമറിഞ്ഞ്​ നൂറുകണക്കിന്​ ദലിതുകൾ പൊലീസ്​ സ്​റ്റേഷനുമുന്നിൽ തടിച്ചുകൂടി. ആക്രമികൾക്കെതിരെ നടപടി വേണമെന്നാവശ്യ​പ്പെട്ട്​ അവർ മുദ്രാവാക്യം വിളിച്ചു. അതേസമയം, ആര്യ വൈശ്യ സമുദായക്കാരും സംഘടിക്കുകയും സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പുസ്​തകം പുറത്തിറക്കിയതിന്​ കാഞ്ച ​െഎലയ്യയെ തൂക്കിക്കൊല്ലണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തു. ഇരുവിഭാഗവും മുഖാമുഖം വന്നതോടെ സ്​ഥിതി സംഘർഷഭരിതമായി.

​പൊലീസ്​ ഏറെ പണി​പ്പെട്ടാണ്​ കൂടുതൽ പ്രശ്​നങ്ങൾ ഒഴിവാക്കിയത്​. പിന്നീട്​ പൊലീസ്​ സംരക്ഷണത്തിൽ​ അദ്ദേഹം ഹൈദരാബാദി​േലക്ക്​ പോയി​. കാഞ്ച ​െഎലയ്യയുടെ ‘വൈശ്യകൾ സാമൂഹിക കൊള്ളക്കാർ’ എന്ന പുസ്​തകമാണ്​ പ്രശ്​നകാരണം. തന്നെ വധിക്കാനാണ്​ ​ശ്രമം നടന്നതെന്ന്​ പിന്നീട്​ ​അദ്ദേഹം പറഞ്ഞു. കാഞ്ച ​െഎലയ്യയുടെ പരാതിയിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKancha IlaiahDalit writerVysya community
News Summary - Chappals thrown at Dalit writer Kancha Ilaiah, under fire from Vysya community for his book-India news
Next Story