ജാ​തീ​യ​ത തി​രി​ച്ചു​വ​ന്നത് ഇ​ട​തു പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ​രാ​ജ​യം മൂലം

09:24 AM
17/03/2018
shahina-R-Unni,-benyamin

കോ​ഴി​ക്കോ​ട്​: കേ​ര​ള​ത്തി​ൽ ജാ​തീ​യ​ത തി​രി​ച്ചു വ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ഇ​ട​തു പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ലി​യ പ​രാ​ജ​യ​മാ​ണെ​ന്ന്​ എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ൻ. ​ ‘എ​ഴു​ത്തോ സ​മൂ​ഹ​മോ ആ​ധു​നി​കം’ എ​ന്ന വി​ഷ​യ​ത്തി​ൽ െക.​പി. കേ​ശ​വ മേ​നാ​ൻ ഹാ​ളി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ങ്ങ​ൾ​ക്കു പു​റ​ത്തു​ള്ള ഒ​രു മ​നു​ഷ്യ​നെ അം​ഗീ​ക​രി​ക്കു​ന്ന​തി​നോ അ​വ​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നോ പ​ല​പ്പോ​ഴും ഇ​ട​തു​പ​ക്ഷ പ്ര​സ്​​ഥാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​​​െൻറ ഫ​ല​മാ​യി ജാ​തി പ്ര​സ്ഥാ​ന​ങ്ങ​ൾ വ​ള​ർ​ന്നു​വ​ന്നു.  ജാ​തി​യു​ടെ ത​ണ​ലി​ൽ നി​ന്നാ​ലേ ത​നി​ക്ക്​ ജോ​ലി​യും സം​ര​ക്ഷ​ണ​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും കി​ട്ടു​മെ​ന്ന്​ ജ​ന​ങ്ങ​ൾ ചി​ന്തി​ച്ചു തു​ട​ങ്ങു​ന്ന​ത്​ അ​പ​ക​ട​മാ​ണ്. ജാ​തീ​യ​ത​യു​െ​ട വേ​രു​ക​ൾ യ​ു​വാ​ക്ക​ളു​ടെ ഇ​ട​യി​ലേ​ക്കു​വ​രെ ശ​ക്ത​മാ​യി ഇ​റ​ങ്ങി​പ്പോ​യി​ട്ടു​ണ്ട്. പൊ​തു​ബോ​ധ​ത്തി​ലേ​ക്ക്​ യു​വാ​ക്ക​ളെ തി​രി​ച്ചു ​െകാ​ണ്ടു​വ​രാ​ൻ ന​മു​ക്ക്​ സാ​ധി​ക്ക​ണ​െ​മ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

നമ്മ​ൾ ആ​ധു​നി​ക​ത​യി​ലെ​ന്ന്​ പ​റ​യു​േ​മ്പാ​ഴും സ​മൂ​ഹം കാ​ല​ത്തി​​​െൻറ പി​ന്നോ​ട്ടാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ ​ ക​ഥാ​കൃ​ത്ത്​ ഉ​ണ്ണി ആ​ർ. അ​ഭി​പ്രാ​യ​പ്പെ​ട്ടു.  2018ലെ​ത്തി​യി​ട്ടും 60 കൊ​ല്ലം പി​ന്നോ​ട്ടു​പോ​വു​ന്ന അ​വ​സ്ഥ​യാ​ണി​വി​െ​ട. അ​തി​ന്​ ഉ​ദാ​ഹ​ര​ണ​മാ​ണ്​ കേ​ര​ള​ത്തി​ൽ ജാ​തീ​യ​ത ഇ​ന്നും ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന​ത്. വ​സ്​​ത്ര​വും മൊ​ബൈ​ലും മാ​ത്രം മാ​റി​യാ​ൽ ആ​ധു​നി​ക യ​ു​ഗ​മെ​ന്ന്​ പ​റ​യാ​ൻ സാ​ധി​ക്കി​ല്ല അ​തി​നൊ​പ്പം മ​നു​ഷ്യ​​​െൻറ മ​നഃ​സ്ഥി​തി​യും മാ​റ​ണ​മെ​ന്നും ഉ​ണ്ണി ആ​ർ. പ​റ​ഞ്ഞു. സം​വാ​ദ​ത്തി​ൽ എ​ഴു​ത്തു​കാ​രി ഷാ​ഹി​ന ​െക. ​റ​ഫീ​ക്ക്​ സം​സാ​രി​ച്ചു.

Loading...
COMMENTS