അഷിത​െക്കതിരെ സഹോദരൻ; പറയിപ്പിക്കരുതെന്ന്​ ബാലച​ന്ദ്രൻ ചുള്ളിക്കാട്

  • അഷിതക്ക്​ സഹോദരൻ താനായിരുന്നുവെന്ന്​ ചുള്ളിക്കാട്​

Balachandran-Chullikkad,-Ashitha

തൃ​ശൂ​ർ: പ്ര​ശ​സ്ത ക​ഥാ​കാ​രി അ​ഷി​ത​യു​ടെ ജീ​വി​ത​വും തു​റ​ന്നു​പ​റ​ച്ചി​ലു​ക​ളും മ​ര​ണാ​ന​ന്ത​രം വി​വാ​ദ​മാ​കു​ന്നു. ജീ​വി​ച്ചി​രു​ന്ന കാ​ല​ത്ത് മാ​ധ്യ​മം വാ​ർ​ഷി​ക​പ​തി​പ്പി​ല​ട​ക്കം പ്ര​സി​ദ്ധീ​ക​രി​ച്ച അ​നു​ഭ​വ​ങ്ങ​ൾ പ​ച്ച​ക്ക​ള്ള​മാ​യി​രു​ന്നു​വെ​ന്നും അ​വ​ർ​ക്ക് ഭ്രാ​ന്താ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഒ​രു ദി​ന​പ്പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കു​റി​പ്പി​ൽ സ​ഹോ​ദ​ര​ൻ സ​ന്തോ​ഷ് നാ​യ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 
എ​ന്നാ​ൽ അ​ഷി​ത പ​റ​ഞ്ഞ​തെ​ല്ലാം സ​ത്യ​മാ​ണെ​ന്നും 37 കൊ​ല്ലം മു​മ്പ്​ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത്​ പ​റ​ഞ്ഞ ദു​ര​നു​ഭ​വ​ങ്ങ​ൾ ഇ​തി​നെ​ക്കാ​ൾ ഗു​രു​ത​ര​മാ​യി​രു​ന്നു​വെ​ന്നും അ​ത​ു​​കേ​ട്ട് താ​ൻ ഏ​റെ നേ​രം ക​ര​ഞ്ഞി​ട്ടു​ണ്ടെ​ന്നും ക​വി ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. 

അ​ന്ന് താ​ൻ ബി.​എ​ക്കും അ​ഷി​ത എം.​എ​ക്കും പ​ഠി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ അ​നു​ഭ​വി​ച്ച​തി‍​െൻറ ചെ​റി​യ ഭാ​ഗം മാ​ത്ര​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചത്. ​എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും സ​ത്യം പ​റ​യു​ന്ന സ്ത്രീ​ക​ളെ മെ​രു​ക്കാ​ൻ ക​ണ്ടെ​ത്തി​യി​രു​ന്ന ത​ന്ത്ര​മാ​ണ് ഭ്രാ​ന്തി​യാ​ക്കി മാ​റ്റു​ക എ​ന്ന​ത്. അ​തു​ത​ന്നെ​യാ​ണ് അ​ഷി​ത​യു​ടെ കു​ടും​ബ​വും ചെ​യ്ത​ത്. അ​ഷി​ത ത​ന്നോ​ട്​ പ​റ​ഞ്ഞ ഗു​രു​ത​ര​മാ​യ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ നി​ർ​ബ​ന്ധി​ക്ക​രു​ത്. താ​നാ​യി​രു​ന്നു അ​ഷി​ത​യു​ടെ സ​ഹോ​ദ​ര​ൻ എ​ന്നും ‘നി​ങ്ങ​ൾ അ​വ​ർ​ക്ക് ദു​ര​ന്ത​മാ​യി​രു​ന്നു’​എ​ന്നും സ​ന്തോ​ഷി​െ​ന ചു​ള്ളി​ക്കാ​ട് ഓ​ർ​മി​പ്പി​ച്ചു. 

അ​ഷി​ത ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ​ക്ക് മ​രി​ച്ച​ശേ​ഷം ഉ​ത്ത​രം പ​റ​യു​ന്ന സ​ഹോ​ദ​ര​നെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ച​ല​ച്ചി​ത്ര​താ​ര​വ​ും അ​വ​താ​ര​ക​യു​മാ​യ മാ​ല പാ​ർ​വ​തി​യും രം​ഗ​ത്തെ​ത്തി. ദാ​രു​ണ​മാ​യ ബാ​ല്യ​വും കൗ​മാ​ര​വും അ​നു​ഭ​വി​ച്ച വ്യ​ക്തി​യാ​ണ് അ​ഷി​ത. അ​ത് ക​ര​ഞ്ഞ് തീ​ർ​ക്കാ​ൻ പ​റ്റാ​തെ നീ​റി നീ​റി എ​രി​ഞ്ഞ് തീ​ർ​ന്ന ഒ​രാ​ളാ​ണ് അ​വ​ർ. കു​ടും​ബ​ത്തി​നു​ള്ളി​ൽ കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ മു​മ്പെ​ങ്ങും ഇ​ല്ലാ​ത്ത ക​ഥ​ക​ൾ പു​റ​ത്ത് വ​രു​ന്ന കാ​ല​മാ​ണി​ത്. പെ​റ്റ​മ്മ, ര​ണ്ടാ​ന​ച്ഛ​ൻ തു​ട​ങ്ങി എ​ത്ര​യോ പേ​ർ ത​​െൻറ ഭ്രാ​ന്ത് കു​ഞ്ഞു​ങ്ങ​ളി​ൽ തീ​ർ​ക്കു​ന്നു. 

ബാ​ല്യ​കാ​ല​ത്തെ ദു​ര​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഷി​ത ആ​ദ്യ​മാ​യി തു​റ​ന്ന് പ​റ​ഞ്ഞ​ത് ‘മാ​ധ്യ​മം’​വാ​ർ​ഷി​ക പ​തി​പ്പി​ൽ ആ​യി​രു​ന്നു. ആ ​ഇ​ൻ​റ​ർ​വ്യൂ പി​ന്നെ​യും അ​ഷി​ത​യു​ടെ ഒ​രു പു​സ്ത​ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 

ജീ​വി​ച്ചി​രു​ന്ന കാ​ല​ത്ത് പ​ല ത​വ​ണ ആ​വ​ർ​ത്തി​ച്ചി​ട്ടു​ള്ള വി​ഷ​യ​ത്തി​ന്, അ​ന്നൊ​ന്നും മ​റു​പ​ടി പ​റ​യാ​തെ ഇ​പ്പോ​ൾ മ​റു​പ​ടി എ​ഴു​തി​യ​തി​ൽ ഒ​രു ന​ട്ടെ​ല്ലി​ലാ​യ്മ​യു​ണ്ട്. അ​ഷി​ത ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ മാ​ന​ന​ഷ്​​ട​ത്തി​ന് കേ​സ് കൊ​ടു​ക്കാ​മാ​യി​രു​ന്നി​ല്ലേ എ​ന്നും മാ​ല പാ​ർ​വ​തി ചോ​ദി​ച്ചു. 

Loading...
COMMENTS