കന്യാസ്ത്രീയെയും പുസ്തകത്തെയും സഭ പേടിക്കുന്നതെന്തിന് ​–ബെന്യാമിൻ

  • സിസ്​റ്റർ ലൂസിയുടെ ‘കർത്താവി​​െൻറ നാമത്തിൽ’ പ്രകാശനം ചെയ്​തു

07:30 AM
10/12/2019
Benyamin

കൊ​ച്ചി: ക​ത്തോ​ലി​ക്ക​സ​ഭ ഒ​രു ക​ന്യാ​സ്ത്രീ​യെ​യും അ​വ​രു​ടെ പു​സ്ത​ക​ത്തെ​യും പേ​ടി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ ബെ​ന്യാ​മി​ൻ. സി​സ്​​റ്റ​ർ ലൂ​സി ക​ള​പ്പു​ര​യു​ടെ ‘ക​ർ​ത്താ​വി​​​​െൻറ നാ​മ​ത്തി​ൽ’ ആ​ത്​​മ​ക​ഥ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ല്‍ പു​സ്​​ത​കം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​ൽ​നി​ന്ന്​ മ​ന​സ്സി​ലാ​കു​ന്ന​ത്​ തെ​റ്റാ​യ ആ​ളു​ക​ളാ​ണ്​ സ​ഭ​യെ ന​യി​ക്കു​ന്ന​തെ​ന്നാ​ണ്​. തെ​റ്റ് ഉ​ണ്ടെ​ന്ന ബോ​ധ്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് സ​ഭ എ​ഴു​ത്തു​കാ​രെ മാ​റ്റി​നി​ർ​ത്തു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ ന​ട​മാ​ടു​ന്ന ജീ​ർ​ണ​ത​ക​ൾ സ​ഭ​യെ​യും ബാ​ധി​ച്ചി​രി​ക്കു​ന്ന​താ​യും ബെ​ന്യാ​മി​ൻ പ​റ​ഞ്ഞു.

 

സം​വി​ധാ​യി​ക വി​ധു വി​ൻ​സ​​െൻറ്, അ​ഡ്വ. എം.​എ​സ്. സ​ജി, സ​ഞ്​​ജീ​വ്​ എ​സ്. പി​ള്ള, എം.​കെ. രാം​ദാ​സ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ പു​സ്​​ത​കം പ്ര​കാ​ശ​നം ചെ​യ്​​തു.

സി​സ്​​റ്റ​ര്‍ ലൂ​സി ക​ള​പ്പു​ര മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. നി​ര​വ​ധി ക​ന്യാ​സ്ത്രീ​ക​ളു​ടെ മ​ന​സ്സാ​ക്ഷി​യി​ൽ തൊ​ട്ടാ​ണ്​ പു​സ്‍ത​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. സ്​​ത്രീ​യെ സ്​​ത്രീ​യാ​യി കാ​ണാ​നും അ​വ​ളെ അം​ഗീ​ക​രി​ക്കാ​നും ത​യാ​റാ​കു​േ​മ്പാ​ഴേ​ സ​മൂ​ഹ​ത്തി​ൽ തു​ല്യ​ത ഉ​ണ്ടാ​വൂ. ആ​രോ​ടെ​ങ്കി​ലു​മു​ള്ള പ്ര​തി​കാ​രം ഈ ​പു​സ്​​ത​ക​ത്തി​ലി​ല്ല. പൗ​രോ​ഹി​ത്യ​ത്തി​​​െൻറ കൊ​ള്ള​രു​താ​യ്​​മ​ക​ൾ​ക്കെ​തി​രെ​യാ​ണ്​ താ​ൻ ശ​ബ്​​ദി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 
സ​ന്യാ​സ ജീ​വി​തം ആ​രം​ഭി​ച്ച​ശേ​ഷം നാ​ലു​ത​വ​ണ വൈ​ദി​ക​ര്‍ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് സി​സ്​​റ്റ​ർ ലൂ​സി പു​സ്ത​ക​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്. 

Loading...
COMMENTS