ദോ​ഹ​യി​ൽ ഇ​ന്ന് മ​ല​യാ​ള​ത്തി​ന് മ​ധു​ര​ദി​നം

  • ര​ണ്ടു മ​ല​യാ​ളം കൃ​തി​ക​ളു​ടെ അ​റ​ബി വി​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ഇ​ന്ന് 

സു​ഹൈ​ൽ വാ​ഫി, ബി.​എം. സു​ഹ​റ, വീ​രാ​ൻ​കു​ട്ടി

ദോ​ഹ: ലോ​ക​മെ​ങ്ങു​മു​ള്ള വാ​യ​ന​സ​മൂ​ഹം അ​ക്ഷ​ര തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന ദോ​ഹ അ​ന്താ​രാ​ഷ്​​ട്ര  പു​സ്ത​കോ​ത്സ​വ ന​ഗ​രി ഇ​ന്ന് മ​ല​യാ​ള​ത്താ​ൽ മു​ഖ​രി​ത​മാ​കും. മ​ല​യാ​ളി വാ​യ​ന​ക്കാ​ർ നെ​ഞ്ചോ​ടു​ചേ​ർ​ത്ത് സ്വീ​ക​രി​ച്ച ര​ണ്ടു പു​സ്ത​ക​ങ്ങ​ൾ അ​റ​ബി ഭാ​ഷ​യി​ൽ അ​റ​ബ് വാ​യ​ന​ക്കാ​രി​ലേ​ക്കെ​ത്തു​ന്ന അ​പൂ​ർ​വ മു​ഹൂ​ർ​ത്ത​ത്തി​നാ​ണ് അ​ക്ഷ​ര ന​ഗ​രി ചൊ​വ്വാ​ഴ്​​ച സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്. 

ബി.​എം. സു​ഹ​റ​യു​ടെ ഇ​രു​ട്ട് എ​ന്ന നോ​വ​ൽ, വീ​രാ​ൻ​കു​ട്ടി​യു​ടെ നി​ശ്ശ​ബ്​​ദ​ത​യു​ടെ മു​ഴ​ക്ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​റ​ബി വി​വ​ർ​ത്ത​ന​ങ്ങ​ളും ചൊ​വ്വാ​ഴ്ച അ​ക്ഷ​രോ​ത്സ​വ ന​ഗ​രി​യി​ൽ പ്ര​കാ​ശ​നം ചെ​യ്യും. ബി.​എം. സു​ഹ​റ​യു​ടെ ഇ​രു​ട്ട് എ​ന്ന നോ​വ​ൽ ‘ത​ഹ്ത സ്സ​മാ അ​ൽ മു​ദ്​​ലി​മ’ എ​ന്ന പേ​രി​ലാ​ണ് അ​റ​ബി​യി​ലേ​ക്ക് മൊ​ഴി​മാ​റ്റി​യി​ട്ടു​ള്ള​ത്. ക​വി വീ​രാ​ൻ​കു​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത നൂ​റു ക​വി​ത​ക​ളു​ൾ​പ്പെ​ടു​ന്ന നി​ശ്ശ​ബ്​​ദ​ത​യു​ടെ മു​ഴ​ക്ക​ങ്ങ​ൾ ‘അ​സ്ദാ​ഉ​സ്സും​ത്’ എ​ന്ന പേ​രി​ലും അ​റ​ബി വാ​യ​ന​ക്കാ​രി​ലെ​ത്തും. ഖ​ത്ത​ർ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ഇൗ ​പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ഭാ​ഷ​ക്കും കേ​ര​ള​ക്ക​ര​ക്കും ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം ഒ​രു​ക്കു​ന്ന ആ​ദ​രം കൂ​ടി​യാ​ണി​ത്. പു​സ്ത​കോ​ത്സ​വ ന​ഗ​രി​യി​ൽ വൈ​കീ​ട്ട്​ ഏ​ഴി​നാ​ണ്​ പ്ര​കാ​ശ​നം. 

 ഖ​ത്ത​ർ-​ഇ​ന്ത്യ സാം​സ്കാ​രി​ക വ​ർ​ഷാ​ച​ര​ണ ഭാ​ഗ​മാ​യാ​ണ് ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം ഇ​ത്ത​ര​മൊ​രു സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന് മ​ല​യാ​ള​ത്തെ തി​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. മ​ന്ത്രാ​ല​യ​ത്തി​നു​വേ​ണ്ടി ര​ണ്ടു  കൃ​തി​ക​ളും അ​റ​ബി​യി​ലേ​ക്ക് മൊ​ഴി​മാ​റ്റം ന​ട​ത്തി​യി​രി​ക്കു​ന്ന​ത് മ​ല​പ്പു​റം ആ​ദൃ​ശ്ശേ​രി സ്വ​ദേ​ശി​യും പ്ര​മു​ഖ അ​റ​ബി ഭാ​ഷ വി​വ​ർ​ത്ത​ക​നു​മാ‍യ സു​ഹൈ​ൽ വാ​ഫി​യാ​ണ്. ബെ​ന്യാ​മി​​​െൻറ ആ​ടു​ജീ​വി​തം, ബ​ഷീ​റി​​​െൻറ ബാ​ല്യ​കാ​ല​സ​ഖി എ​ന്നി​വ​ക്ക് അ​റ​ബി അ​ക്ഷ​ര​ങ്ങ​ളു​ടെ മാ​ന്ത്രി​ക​ത പ​ക​ർ​ന്നു​ന​ൽ​കി​യ സു​ഹൈ​ൽ വാ​ഫി ‘അ​റ​ബി; എ​ഴു​ത്ത് ഭാ​ഷ​യും സം​സാ​ര​ഭാ​ഷ​യും’ എ​ന്ന പു​സ്ത​ക​ത്തി​​​െൻറ ര​ച​യി​താ​വ് കൂ​ടി​യാ​ണ്.

ബൈ​റൂ​ത്തി​ലെ അ​റ​ബ് സൈ​ൻ​റി​ഫി​ക് പ​ബ്ലി​ഷേ​ഴ്സി​നു വേ​ണ്ടി വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​​​െൻറ വി​ഖ്യാ​ത നോ​വ​ലാ​യ ബാ​ല്യ​കാ​ല​സ​ഖി ‘റ​ഫീ​ഖ​ത്തു അ​സ്സി​ബാ’ എ​ന്ന പേ​രി​ലാ​ണ് മൊ​ഴി​മാ​റ്റം ന​ട​ത്തി​യ​ത്. പ്ര​വാ​സ ജീ​വി​ത​ത്തി​​​െൻറ നെ​രി​പ്പോ​ടു​ക​ളും സ​ഹ​ന​ങ്ങ​ളും  മ​ല​യാ​ള അ​ക്ഷ​ര​ങ്ങ​ളി​ലേ​ക്ക് പ​ക​ർ​ത്തി​വെ​ച്ച ബെ​ന്യാ​മി​​​െൻറ ആ​ടു​ജീ​വി​തം അ​റ​ബി​യി​ലേ​ക്ക് ‘അ​യ്യാ​മു​ല്‍ മാ​ഇ​സ്’ എ​ന്ന പേ​രി​ല്‍ അ​റ​ബി വാ​യ​ന​ക്കാ​ർ​ക്ക് സ​മ്മാ​നി​ച്ച​തും സു​ഹൈ​ൽ വാ​ഫി​യാ​യി​രു​ന്നു. കു​വൈ​ത്തി​ലെ ആ​ഫാ​ഖ് ബു​ക്സ് ആ​യി​രു​ന്നു പ്ര​സാ​ധ​ക​ര്‍. അ​റ​ബ് ഭാ​ഷ​യെ​ക്കു​റി​ച്ച് സു​ഹൈ​ല്‍ വാ​ഫി ര​ചി​ച്ച വ്യ​ത്യ​സ്ത​മാ​യ പ​ഠ​നം ‘അ​ല്‍അ​റ​ബി​യ്യ ബൈ​ന​ല്‍ ഫു​സ്ഹി വ​ല്‍ആ​മി​യ്യ (അ​റ​ബി; എ​ഴു​ത്ത് ഭാ​ഷ​യും സം​സാ​ര​ഭാ​ഷ​യും) എ​ന്ന ഗ്ര​ന്ഥം ല​ബ​നാ​നി​ലെ ദാ​റു​ന്ന​ഫാ​ഇ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 

Loading...
COMMENTS