Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോ​ബ്​ ഡി​ല​ൻ സാ​ഹി​ത്യ ​െനാ​േ​ബ​ൽ സ്വീ​ക​രി​ച്ചു; പു​ര​സ്​​കാ​രദാന ച​ട​ങ്ങ്​ ന​ട​ന്ന​ത്​ ര​ഹ​സ്യ​മാ​യി

text_fields
bookmark_border
ബോ​ബ്​ ഡി​ല​ൻ സാ​ഹി​ത്യ ​െനാ​േ​ബ​ൽ സ്വീ​ക​രി​ച്ചു; പു​ര​സ്​​കാ​രദാന ച​ട​ങ്ങ്​ ന​ട​ന്ന​ത്​ ര​ഹ​സ്യ​മാ​യി
cancel
ന്യൂയോർക്: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഖ്യാത പോപ് ഗായകൻ  ബോബ് ഡിലൻ സാഹിത്യത്തിനുള്ള  നൊബേൽ  പുരസ്കാരം സ്വീകരിച്ചു. സ്റ്റോക്ഹോമിലെ സ്വകാര്യ ചടങ്ങിലാണ് 75കാരനായ ഡിലൻ പുരസ്കാരം ഏറ്റുവാങ്ങിയത്. അവാർഡ് ദാന ചടങ്ങുകൾ മൂന്നുമാസം മുമ്പാണ് ഒൗദ്യോഗികമായി നടന്നത്. ഇൗ ചടങ്ങിൽ എത്താതിരുന്ന ഡിലെൻറ പ്രതികരണം മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നുമില്ല. കഴിഞ്ഞദിവസം സ്റ്റോക്ഹോമിൽ സംഗീത പരിപാടി  അവതരിപ്പിക്കാൻ ്എത്തിയപ്പോഴാണ് ഡിലൻ  പുരസ്കാരം ഏറ്റുവാങ്ങിയത്. നൊബേൽ  അക്കാദമിയുടെ പ്രതിനിധികളും ചുരക്കം  ചില ആളുകളും മാത്രമാണ് പരിപാടിയിൽ  സംബന്ധിച്ചത്. ഡിലെൻറ അഭ്യർഥന  പരിഗണിച്ച് മാധ്യമങ്ങളെ ചടങ്ങിന്  ക്ഷണിച്ചിരുന്നില്ല. ചടങ്ങിെൻറ കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. 

പുരസ്കാരം സ്വീകരിച്ചതിനുശേഷം  ജേതാക്കൾ നടത്തുന്ന പ്രസംഗം ഡിലൻ  റെക്കോഡ് ചെയ്ത് അക്കാദമിക്ക് കൈമാറും. ഇൗ പ്രസംഗം ജേതാക്കൾ നിർവഹിച്ചില്ലെങ്കിൽ പുരസ്കാരത്തുക ലഭിക്കില്ലെന്നതാണ് നിയമം.  ഡിലൻ ദയാവായ്പുള്ള നല്ല മനുഷ്യനാണെന്ന്  പുരസ്കാരം നൽകിയതിനുശേഷം സ്വീഡിഷ് അക്കാദമി അംഗങ്ങളിലൊരാൾ പ്രതികരിച്ചു. നേരത്തേ ഡിസംബറിൽ  നൊബേൽ  സമ്മാനം പ്രഖ്യാപിച്ചയുടൻ ഡിലെൻറ  ഭാഗത്തുനിന്ന് പ്രതികരണമൊന്നും  ഉണ്ടായിരുന്നില്ല. 

ഇതിനെ തുടർന്ന്  ഉത്തരവാദിത്തമില്ലാത്തയാൾ എന്ന് അദ്ദേഹത്തെ അക്കാദമി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ,  കഴിഞ്ഞയാഴ്ച സ്റ്റോക്ഹോമിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് നൊബേൽ  അക്കാദമി അറിയിക്കുകയായിരുന്നു. സാധാരണ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം കവികൾക്കും നോവലിസ്റ്റുകൾക്കുമാണ് ലഭിക്കാറ്. എന്നാൽ, ഇൗ വർഷം അമേരിക്കൻ ഗാനപാരമ്പര്യത്തിന് കാവ്യാത്മകമായ പുതിയ ആവിഷ്കാരങ്ങൾ നൽകിയത് പരിഗണിച്ചാണ് പോപ് ഗായകനായ ഡിലന് പുരസ്കാരം നൽകിയത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bob Dylan finally accepts Nobel prize
Next Story