'മോദിജി പ്രസംഗിക്കുമ്പോൾ ചിരിക്കാതെ നിൽക്കുന്ന ആ ഓഫിസറെ സമ്മതിക്കണം'

11:18 AM
12/05/2018
modi-at-stage

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരൻ ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പൊതു റാലികളിലും വേദികളിലും വിഡ്ഢിത്തരങ്ങൾ വിളമ്പുന്ന മോദിയുടെ ശൈലിയെയാണ് എഴുത്തുകാരന്‍ പരിഹസിക്കുന്നത്.

മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു..?! എന്നാണ് ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പറയുന്ന വലിയ അബദ്ധങ്ങളും വിഡ്ഢിത്തരങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും കേട്ട് ചിരിക്കുന്ന ബംഗളൂരു നിവാസികളുടെ വീഡിയോ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ബെന്യാമിനെ അനുകൂലിച്ചുകൊണ്ട് നിരവധി കമന്‍റുകളും ലഭിച്ചിട്ടുണ്ട്. ഭഗത് സിങ്ങിനെ കോൺഗ്രസുകാർ ആരും ജയിലിൽ സന്ദർശിച്ചില്ല എന്ന വസ്തുതാവിരുദ്ധമായ ആരോപണമുയർത്തി കഴിഞ്ഞ ദിവസം മോദി നാണം കെട്ടിരുന്നു. അതിന്‍റെ ചുവടുപിടിച്ച് മോദിയെ ചാനൽ ചർച്ചയിൽ ന്യായീകരിച്ച ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും പുലിവാല് പിടിച്ചിരുന്നു. ഇതേക്കുറിച്ച് നിരവധി ട്രോളുകൾ പ്രചരിക്കുന്നതിനിടെയാണ് ബെന്യാമിന്‍റെ പരിഹാസം. ശോഭചേച്ചിയെ പോലെ പ്രൊട്ടക്ഷൻ ഓഫിസർക്കും ഹിന്ദി അറിയില്ല എന്ന് ചിലർ പോസ്റ്റിന് താഴെ കമന്‍റിട്ടിട്ടുണ്ട്.

Loading...
COMMENTS