You are here
ഉള്ളുലച്ച കഥാപാത്രവും കഥാകൃത്തും ഒരേ വേദിയിൽ
തിരുവനന്തപുരം: ഉള്ളുപിടച്ചിലോടെ മലയാളി വായിച്ചറിഞ്ഞ കഥാപാത്രവും കഥാകാരനും ലോക കേരളസഭയിൽ ഒരുമിച്ചെത്തി. എഴുത്തുകാരൻ ബെന്യാമിനും ആടുജീവതത്തിെല നായകകഥാപാത്രത്തിന് കാരണമായ നജീബുമാണ് സദസ്സിൽ ശ്രദ്ധേയ സാന്നിധ്യമായത്. ആടുജീവിതം എഴുതപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ താനിപ്പോഴും അതേ നജീബായി എവിടെയെങ്കിലും ഒതുങ്ങുമായിരുന്നുവെന്ന് നജീബ് പറഞ്ഞു. നിയമസഭയിൽ വരെ കയറാനായി. തന്നെപ്പോലെ ആയിരം നജീബുമാർ ഇപ്പോഴും മണലാരണ്യത്തിൽ കഴിഞ്ഞുകൂടുന്നുണ്ട്. തന്നെപ്പോലെയുള്ള പാവപ്പെട്ടവരെക്കൂടി പരിഗണിച്ചുകൊണ്ടുള്ള ഈ വേദി പാവപ്പെട്ടവര്‍ക്ക് നല്ലകാലം വരുമെന്ന ശുഭപ്രതീക്ഷ പകരുന്നതായി നജീബ് പറഞ്ഞു.
താന്‍ അനുഭവിച്ച യാതനകള്‍ മറക്കാനാവാത്തതാണ്. അത്തരം ദുരനുഭവം ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കണമെന്നാണ് ആഗ്രഹമെന്ന് നജീബ് പറഞ്ഞു. പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും സ്വപ്നങ്ങളും മാത്രം െവച്ചുപുലര്ത്തിയിരുന്ന കാലം അവസാനിപ്പിക്കാന്‍ സമയമായതായി ബെന്യാമിന് പറഞ്ഞു. ക്രിയാത്മക നടപടികളാണ് ഇപ്പോള്‍ ആവശ്യം. ഗള്‍ഫ് നാടുകളില്‍നിന്ന് മലയാളികളുടെ തിരിച്ചുവരവ് കേവല ഭീഷണിയല്ല, യാഥാര്‍ഥ്യമാണ്. തിരിച്ചുവരുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ഈ ദിശയില്‍ ശരിയായ നടപടികളാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ നജീബ് കേരള സഭയിൽ പെങ്കടുക്കുന്നതിനായി 15 ദിവസത്തെ അവധിയിലാണ് ബഹ്റൈനിൽ നിന്നെത്തിയത്. ഗൾഫിലെ ആടുജീവിതത്തിനുശേഷം നാട്ടിലെത്തിയ നാളുകളിലാണ് സൂനാമി ഉണ്ടാകുന്നതും വീടിന് തിരയിൽ നാശനഷ്ടം സംഭവിക്കുന്നതും. അഞ്ച് സെൻറിലെ കേടു സംഭവിച്ച വീടും, ഒപ്പം തൊഴിലില്ലായ്മയും അലട്ടിയപ്പോൾ വിസ സംഘടിപ്പിച്ച് ബഹ്റൈനിലേക്ക് പുറപ്പെട്ടു. ഇേപ്പാൾ ബഹ്റൈനിൽ സ്ക്രാപ് കമ്പനിയിൽ ജീവനക്കാരനാണ്. പ്രാരാബ്ധങ്ങളൊന്നും മാറിയിട്ടില്ലെന്നും നജീബ് പറയുന്നു.