Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightബഷീർ കിഴിശ്ശേരിയുടെ...

ബഷീർ കിഴിശ്ശേരിയുടെ കാർട്ടൂൺ സമാഹാരം ‘നൂലാമാല’ പുറത്തിറങ്ങി

text_fields
bookmark_border
noolamala-cartoon
cancel

കോഴിക്കോട്​: വലിയൊരു ലേഖനത്തിലൂടെയോ സുദീർഘമായ പ്രഭാഷണങ്ങളിലൂടെയോ പറഞ്ഞു ഫലിപ്പിക്കേണ്ടിവരുന്ന സങ്കീർണ വിഷയങ്ങൾ പോലും ജനമനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാൻ​ കുറിക്ക്​ കൊള്ളുന്ന ഒരു കാർട്ടൂൺ കൊണ്ട്​ സാധിക്കും. സാമൂഹിക രാഷ്​ട്രീയ വിഷയങ്ങളെ വിമർശന ബുദ്ധ്യാ സമീപിക്കുന്നതിൽ കാർട്ടൂണുകൾ വഹിക്കുന്ന പങ്ക്​ ചെറുതല്ല. എത്ര സങ്കീർണമായ പ്രശ്​നങ്ങളാണെങ്കിലും നർമത്തിൽ പൊതിഞ്ഞുകൊണ്ടുള്ള അവയുടെ അവതരണ രീതി തന്നെയാണ്​ കാർട്ടൂണുകളെ വേറിട്ടു നിർത്തുന്നത്​.

ഇത്തരത്തിൽ സാമൂഹ്യ പ്രശ്​നങ്ങളിൽ കാർട്ടൂണുകളിലൂടെ ശക്തമായ ഇടപെടലുകൾ നടത്തിയ സ്വതന്ത്ര കാർട്ടൂണിസ്​റ്റാണ്​ ബഷീർ കിഴിശ്ശേരി. സമൂഹം ഇന്ന്​ നേരിട​ുന്ന വിവിധ പ്രശ്​നങ്ങളോടുള്ള സന്ധിയില്ലാത്ത പോരാട്ടമാണ്​ ബഷീറിൻെറ കാർട്ടൂണുകൾ. അദ്ദേഹത്തിൻെറ കാർട്ടൂണുകൾ ഇപ്പോൾ പുസ്​തക രൂപത്തിലാക്കിയിരിക്കുകയാണ്​. ‘നൂലാമാല’ എന്ന പേരിലാണ്​ ബഷീർ കിഴിശ്ശേരിയുടെ കാർട്ടൂൺ സമാഹാരം പുറത്തിറങ്ങിയത്​.

ലഹരി ഉപയോഗം, പീഡനം, മൊബൈൽ ഫോണിൻെറ ദുരുപയോഗം, പരിസ്​ഥിതി ധ്വംസനം, ഗതാഗത നിയമങ്ങളുടെ ലംഘനം തുടങ്ങി വിവിധ വിഷയങ്ങളെ അദ്ദേഹം തൻെറ കാർട്ടൂണുകളിലൂടെ നിശിത വിമർശനത്തിന്​ വിധേയമാക്കുന്നുണ്ട്​. കെ.എസ്​.ആർ.ടി.സി കോഴിക്കോട്​ റീജ്യണൽ വർക്ക്​ഷോപ്പിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ ബഷീർ 2002മുതലാണ്​ കാർട്ടൂൺ രചനാ രംഗത്തേക്ക്​ കടന്നത്​. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ബഷീറിൻെറ കാർട്ടൂണുകൾ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​​. 2007ലെ കേരള കാർട്ടൂൺ അക്കാദമിയുടെ കാർട്ടൂണിസ്​റ്റ്​ ശിവറാം പുരസ്​കാര ജേതാവ്​ കൂടിയാണ്​ ബഷീർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bookliterature newsmalayalam newsbasheer kizhisserycartoon collectionnoolamala
News Summary - basheer kizhissery's cartoon collection book noolamala -literature news
Next Story