ഖത്തർ പ്രവാസിയുടെ ഭാഷാ നൈപുണ്യം;  ‘ബാല്യകാല സഖി’ക്ക് അറബി മൊഴിമാറ്റം

16:51 PM
03/06/2019

ദോഹ: ഖത്തർ പ്രവാസിയുടെ അറബിഭാഷാ നൈപുണ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറി​​െൻറ വിഖ്യാത  നോവൽ ‘ബാല്യകാല സഖി’ക്ക് അറബിയിലേക്ക് മൊഴിമാറ്റം. ഖത്തറിൽ സർക്കാർ സർവീസിൽ പരിഭാഷകനായി ജോലി ചെയ്യുന്ന മലപ്പുറം ആദൃശ്ശേരി സ്വദേശിയായ സുഹൈൽ വാഫിയാണ് മലയാളത്തിന്  അഭിമാനമാകുന്നത്. സുഹൈൽ വാഫി അറബിയിലേക്ക് മൊഴിമാറ്റിയ ബാല്യകാല സഖി ‘റഫീഖത്തു അസ്വിബ’  എന്ന പേരിൽ  ബെയ്റൂത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത അറബ് പ്രസാധകരായ അറബ് സയൻറിഫിക് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചു. 

ബഷീറി​​െൻറ കഥകൾ പലേപ്പാഴായി അറബിയിലേക്ക്  മൊഴി മാറ്റിയിട്ടുണ്ടെങ്കിലും  ആദ്യമായാണ് ഒരു നോവലിന് അറബി പരിഭാഷയൊരുങ്ങിയതെന്ന പ്രത്യേകതയുമുണ്ട്. ബാല്യകാലസഖിയുടെ  ആദ്യപതിപ്പിറങ്ങിയത് 1944ലാണ്.  മജീദും സുഹറയും അവരുടെ  ജീവിതം പറയുന്ന പ്രണയ നോവല്‍ 1967ല്‍  പി ഭാസ്കരനും 2014ല്‍ പ്രമോദ് പയ്യന്നൂരും സിനിമയാക്കിയിരുന്നു. 

ബഷീർ കൃതികൾ മിക്ക ഇന്ത്യൻ ഭാഷകളിലും ഇറ്റലി, ഫ്രഞ്ച്, ജർമൻ, ഇംഗ്ലീഷ് ഭാഷകളിലും വിവർത്തനം  ചെ യ്തിട്ടുണ്ടെങ്കിലും നോവൽ അറബി വായനക്കാർക്കായി എത്തുന്നത് ആദ്യമായാണെന്ന്  ബഷീറി​​െൻറ മകൻ  അനീസ് ബഷീർ പറയുന്നു. ദുബൈയിൽ ഫ്രീ ലാൻസ് ആർട്ടിസ്റ്റും മലയാളിയുമായ ജലാൽ അബൂസമയാണ് പുസ്തകകവർ  ഡിസൈൻ  ചെയ്തിരിക്കുന്നത്. നേരത്തേ ബെന്യാമി​​െൻറ ആടുജീവിതം ‘അയ്യാമുൽ മാഇസ്’ എന്ന പേരിൽ  അറബിയിലേക്ക്  പരിഭാഷപ്പെടുത്തിയത് സുഹൈൽ ആണ്.

അറബി എഴുത്തുഭാഷയും മൊഴിവൈജാത്യങ്ങളും  താരതമ്യം ചെ യ്യുന്ന ‘അൽ അറബിയ ബൈനൽ ഫുസ്ഹവൽ ആമിയ’ എന്ന പഠനവും തയാറാക്കിയിട്ടുണ്ട്. കവി  വീരാൻകുട്ടിയുടെ തെരഞ്ഞെടുത്ത നൂറുകവിതകൾ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതി​​െൻറ  പണിപ്പുരയിലുമാണ്.  പ്രമുഖ ഇസ്ലാമിക പണ്ഡിതൻ അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിയുടെയും സൈനബി​​െൻറയും മകനാണ്.  സുഹൈലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. 

Loading...
COMMENTS