ത​െൻറ കവിതകൾ ഗവേഷണത്തിന്​ ദുരുപയോഗം ചെയ്​താൽ നിയമനടപടി -ചുള്ളിക്കാട്​

10:12 AM
03/07/2019
Balachandran Chullikkad

തിരുവനന്തപുരം: അക്കാദമിക, ഗവേഷണ ആവശ്യങ്ങൾക്കായി ത​​െൻറ കവിതകൾ ദുരുപയോഗം ചെയ്​താൽ അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ എല്ലാ സർവകലാശാലകൾക്കും രേഖാമൂലം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ടെന്ന്​ കവി ബാലചന്ദ്രൻ ചുള്ളിക്കാട്​. 

ത​​െൻറ കവിതകളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം കഷ്​ടകാലത്തിന്​ വായിക്കാനിടയായെന്നും അതിനെതുടർന്നാണ്​ ഇങ്ങനെ കത്തെഴുതിയതെന്നും ചുള്ളിക്കാട്​ പറഞ്ഞു. ഡോ.പി.പി. പ്രകാശൻ രചിച്ച്​ കേരള ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട്​ പ്രസിദ്ധീകരിച്ച ‘ഭാഷാസാഹിത്യപഠനം സൗന്ദര്യവും രാഷ്​ട്രീയവും എന്ന പുസ്​തകം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിൽനിന്ന്​ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുട്ടികൾക്ക്​ പഠിക്കാനും സർവകലാശാലകൾക്ക്​ ഗവേഷണം നടത്താനും വേണ്ടി എഴുതിയതല്ല ത​​െൻറ കവിതകൾ. കവി ചാവാൻ കിടന്നാൽ വെള്ളം കൊടുക്കാത്ത സർക്കാർ അയാളുടെ ​കവിതകളിൽ ഗവേഷണം നടത്താൻ​ പൊതുപണം ഇഷ്​ടംപോലെ കൊടുക്കുന്നു. അതി​​െൻറ ഉത്തരവാദിത്തം ഗവേഷണം നടത്തുന്നവർ കാണിക്കണം. സാഹിത്യം ഉണ്ടാകുന്നത്​ തങ്ങൾക്ക്​ പഠിക്കാനും പഠിപ്പിക്കാനും ഗവേഷണം നടത്താനുമാണെന്ന തെറ്റിദ്ധാരണ ഇന്ന്​ സാഹിത്യവിദ്യാർഥികളിലും വലിയൊരുവിഭാഗം അധ്യാപകരിലുമുണ്ടായിരിക്കുന്നു. കുട്ടിക്ക്​ സർട്ടിഫിക്കറ്റ്​ അല്ല, അറിവാണ്​ വേണ്ടത്​. 

ഹിന്ദുത്വ എന്ന ആശയം​ ഭൗതിക, രാഷ്​ട്രീയശക്തി എന്നിടത്തുനിന്ന്​ ഇന്ന്​ സൈനിക, സാമ്പത്തികശക്തിയായി വളർന്നിരിക്കുന്നുവെന്നും ചുള്ളിക്കാട്​ പറഞ്ഞു. ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടർ ഡോ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. ഡോ.പി. പവിത്രൻ പുസ്​തകപരിചയം നടത്തി. ഡോ.പി.പി. പ്രകാശൻ, ഡോ. ബിജു ബാലകൃഷ്​ണൻ, റാഫി പൂക്കോം എന്നിവർ സംസാരിച്ചു.  


 

Loading...
COMMENTS