ഇടനെഞ്ചുപൊട്ടി ചുള്ളിക്കാട്​ എത്തി; സഹോദരനെ കാണാൻ

  • മൂന്നുപതിറ്റാണ്ടിനുശേഷം  കവി ബാലചന്ദ്രൻ ചുള്ളിക്കാടും  സഹോദരനും തമ്മിൽ  വികാരനിർഭര കൂടിക്കാഴ്​ച

22:54 PM
07/06/2019
രോ​ഗ​ബാ​ധി​ത​നാ​യ സ​ഹോ​ദ​ര​ൻ ജ​യ​ച​ന്ദ്ര​നെ (വലത്തുനിന്ന്​ രണ്ടാമത്​) കാണാൻ കവി ബാലചന്ദ്രൻ ചുള്ളിക്കാട്​ എത്തിയപ്പോൾ
കൊ​ടു​ങ്ങ​ല്ലൂ​ർ: ഒ​ടു​വി​ൽ, ഒ​രു വീ​ട്ടാ​ക്ക​ടം പോ​ൽ ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്​ എ​ത്തി. മൂ​ന്നു​പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ര​ക്​​തം ര​ക്​​ത​ത്തെ തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം...​രോ​ഗ​ബാ​ധി​ത​നാ​യി കി​ട​ക്കു​ന്ന സ​ഹോ​ദ​ര​ൻ ജ​യ​ച​ന്ദ്ര​നെ ക​ണ്ണീ​രി​ൽ മു​ങ്ങി​യ മി​ഴി​ക​ളാ​ൽ ക​വി ക​ണ്ടു. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വി​കാ​ര​നി​ർ​ഭ​ര മു​ഹൂ​ർ​ത്തം. ത​ന്നേ​ക്കാ​ൾ പ​ത്ത് വ​യ​സ്സ്​ കു​റ​വു​ള്ള സ​ഹോ​ദ​ര​നൊ​പ്പ​മി​രു​ന്ന് ക​ഴി​ഞ്ഞ​കാ​ലം ഒാ​ർ​ത്തെ​ടു​ക്ക​വെ, ക​വി​യു​ടെ ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു. 

പ​റ​വൂ​രി​ന​ടു​ത്ത്​ തോ​ന്ന്യ​ങ്ങാ​ട്ട്​ ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​ത്തെ ക​ട​ത്തി​ണ്ണ​യി​ൽ​നി​ന്നാ​ണ്​ ചു​ള്ളി​ക്കാ​ട്ട്​ ച​ന്ദ്ര​ൻ​കു​ട്ടി എ​ന്ന ജ​യ​ച​ന്ദ്ര​നെ ഒ​രാ​ഴ്​​ച മു​മ്പ്​ അ​വ​ശ​നി​ല​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ, വി​സ​ർ​ജ്യ​ത്തി​ൽ മു​ങ്ങി​ക്ക​ഴി​യു​ന്ന നി​ല​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ർ​ബു​ദ ബാ​ധി​ത​നു​മാ​യി​രു​ന്നു. പ​റ​വൂ​​ർ പൊ​ലീ​സും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും അ​ഗ​തി മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ച ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ എ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ സ​ജീ​വ്​ പോ​ത്താ​നി ഫേ​സ്​​ബു​ക്കി​ലൂ​ടെ ന​ട​ത്തി​യ അ​ഭ്യ​ർ​ഥ​ന​ക്ക്​ ബാ​ല​ച​ന്ദ്ര​ൻ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ്​ വി​ഷ​യം പൊ​തു​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും സ​ഹോ​ദ​ര​നെ ഏ​​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ത​നി​ക്ക്​ അ​തി​ന്​ ത​േ​ൻ​റ​താ​യ​ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്നും ബാ​ല​ച​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഈ ​പ്ര​തി​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മാ​ധ്യ​മ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ഒ​ന്ന​ര മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ന്ന​ത്. അ​നു​ജ​​െൻറ രോ​ഗ​വി​വ​രം ബാ​ല​ച​ന്ദ്ര​ൻ ഡോ​ക്ട​റോ​ട്​ ചോ​ദി​ച്ച​റി​ഞ്ഞു. സ​ഹോ​ദ​ര​നെ ഏ​റ്റെ​ടു​ത്ത് പ​രി​ച​രി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ ബാ​ല​ച​ന്ദ്ര​ൻ അ​നു​മോ​ദി​ച്ചു. വീ​ണ്ടും എ​ത്താ​മെ​ന്ന​റി​യി​ച്ചാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. 

പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് അ​ക​ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ സം​ഗ​മ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത് കൊ​ടു​ങ്ങ​ല്ലൂ​ർ പു​ല്ലൂ​റ്റ് ‘വെ​ളി​ച്ചം’ അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ അ​ബ്​​ദു​ൽ​ക​രീ​മും സ​ൽ​മ സ​ജി​നും സ​ന്ദീ​പ് പോ​ത്താ​നി​യു​മാ​യി​രു​ന്നു. 
പ​റ​വൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ര​മേ​ഷ് ഡി. ​കു​റു​പ്പ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ െഡ​ന്നി തോ​മ​സ്, കൗ​ൺ​സി​ല​ർ ഷീ​ബ, ജോ​സ​ഫ് പ​ട​യാ​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ജ​യ​ച​ന്ദ്ര​നെ പ​റ​വൂ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. പി​ന്നി​ട് പൊ​ലീ​സ് മു​ഖേ​ന ‘വെ​ളി​ച്ചം’ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Loading...
COMMENTS