ത​ട​വ​റ​യി​ലെ വാ​ട്​​സ്​​ആ​പ്​ കു​റി​പ്പു​ക​ൾ​ക്ക്​  ലോ​കോ​ത്ത​ര പു​ര​സ്​​കാ​രം

08:29 AM
02/02/2019
Behrouz Boochani
ബെഹ്​റൂസ്​ ബൂചാനി

മെ​ൽ​ബ​ൺ:  ചെ​റു വാ​ട്​​സ്​​ആ​പ്​ ടെ​ക്​​സ്​​റ്റു​ക​ളി​ലൂ​ടെ ത​ട​വ​റ​യി​ൽ​നി​ന്നു ഒ​രു പു​സ്​​ത​കം പി​റ​ക്കു​ന്നു. ത​ട​വി​ൽ ഇ​ട്ട രാ​ജ്യം ത​ന്നെ ഉ​ന്ന​ത പു​ര​സ്​​കാ​ര​ത്തി​ലൂ​ടെ ആ പുസ്​തകം അം​ഗീ​ക​രി​ക്കു​ന്നു. പാ​പ്വ​ന്യൂ​ഗി​നി  ദ്വീ​പി​ൽ ത​ട​വി​ല​ട​ക്ക​പ്പെ​ട്ട കു​ർ​ദി​ഷ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ഴു​തി​യ പു​സ്​​ത​ക​ത്തെ തേ​ടി​യാ​ണ്​​ ആ​​സ്​​ട്രേ​ലി​യ​യി​ലെ ഏ​റ്റ​വും  വി​ല​പി​ടി​പ്പു​ള്ള സാ​ഹി​ത്യ പു​ര​സ്​​കാ​രം എ​ത്തി​യ​ത്​. ഇ​റാ​നി​ൽ​നി​ന്ന്​ ആ​​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​ അ​ഭ​യം തേ​ടി​യു​ള്ള യാ​​ത്ര​ക്കി​ടെ ദ്വീ​പി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട  ബെ​ഹ്​​​റൂസ്​ ബൂ​ചാ​നി ര​ചി​ച്ച ​ ‘നോ ​ഫ്ര​ണ്ട്​ ബ​ട്ട്​ ദ ​മൗ​​ണ്ടൈ​ൻ​സ്​; റൈ​റ്റി​ങ്​ ഫ്രം ​മാ​നു​സ്​ പ്രി​സ​ൺ’ എ​ന്ന  പു​സ്​​ത​ക​ത്തി​നാ​ണ്​  72,600 ​ ഡോ​ള​റി​​െൻറ(​ഏ​ക​ദേ​ശം 51,75,254 രൂ​പ)  ‘വി​ക്​​ടോ​റി​യ​ൻ പ്രൈ​സ്​’ പു​ര​സ്​​കാ​രം ല​ഭി​ച്ച​ത്. 2013 മു​ത​ൽ പാ​പ്വ​ന്യൂ​ഗി​നി​​യി​ലെ മാ​നു​സ്​ ദ്വീ​പി​ൽ ത​ട​വു​കാ​ര​നാ​യി​രു​ന്നു ബൂ​ചാ​നി. ​നോ​വ​ലി​ത​ര  വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച കൃ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നാ​ൽ മ​റ്റൊ​രു 25,000 ​ഡോ​ള​ർ​കൂ​ടി ഇ​ദ്ദേ​ഹ​ത്തി​ന്​  ല​ഭി​ക്കും. 

പു​ര​സ്​​കാ​രം ബൂ​ചാ​നി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ഭാ​ഷ​ക​നാ​യ ഒ​മി​ഡ്​ തോ​ഫി​ഗ​ൻ ഏ​റ്റു​വാ​ങ്ങി. ബൂ​ചാ​നി ത​​െൻറ ഫോ​ണി​ലെ വാ​ട്​​സ്​ ആ​പി​ലൂ​ടെ ​ ചെ​റു മെ​സേ​ജു​ക​ൾ ആ​യി ഒ​മി​ഡി​ന്​ അ​യ​ച്ചു കൊ​ടു​ത്ത​വ​യാ​ണ്​ ഒ​ടു​വി​ൽ പു​സ്​​ത​ക രൂ​പ​ത്തി​ലാ​യ​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ സമയം എ​ടു​ത്താ​ണ്​ ഒ​മി​ഡ്​ ഇൗ ​ത​ട​വ​റ ജീ​വി​തം പ​ക​ർ​ത്തി​യ​ത്. ബൂ​ചാ​നി​യെ താ​മ​സി​പ്പി​ച്ചി​രു​ന്ന ക്യാ​മ്പ്​ കോ​ട​തി​യു​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം അ​ട​ച്ചു​പൂ​ട്ടു​ക​യും അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ ദ്വീ​പി​ൽ എ​വി​ടെ​യും സ​ഞ്ച​രി​ക്കാ​മെ​ന്ന്​ ഉ​ത്ത​ര​വി​ടു​ക​യും ​െച​യ്യു​ന്ന​തു​വ​രെ തു​ട​ർ​ന്നു. 

600റോ​ളം അ​ഭ​യാ​ർ​ഥി​ക​ൾ ​ഇപ്പോഴും ദ്വീ​പി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​​ണ്​. തീ​ർ​ത്തും വി​രു​ദ്ധ​ങ്ങ​ളാ​യ മാ​ന​സി​കാ​വ​സ്​​ഥ​യി​ലൂ​ടെ​യാ​യി​രു​ന്നു ത​ട​വ​റ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ക​ട​ന്ന​ു​പോ​ന്ന​ത്.  പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന നി​ര​പ​രാ​ധി​ക​ൾ ആ​യ മ​നു​ഷ്യ​രു​ടെ അ​വ​സ്​​ഥ ആ​​സ്​​ട്രേ​ലി​യ​യി​ലെ​യും  ലോ​ക​ത്തി​ലെ​യും ആ​ളു​ക​ൾ​ക്കു മു​ന്നി​ലേ​ക്ക്​ എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ത​​െൻറ ല​ക്ഷ്യ​മെ​ന്നും ബൂചാനി പ്രതികരിച്ചു. ‘ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​രു​ടെ അ​വ​സ്​​ഥ ലോ​കം കാ​ണ​െ​ട്ട. ഇൗ ​ബാ​ർ​ബ​റി​ക്​ സ​​​മ്പ്രദായത്തി​നെ​തി​രെ മാ​റ്റം കൊ​ണ്ടു​വ​ര​െ​ട്ട -അദ്ദേഹം പ​റ​ഞ്ഞു. 

Loading...
COMMENTS