ആറ്റൂർ ഇനി ജ്വലിക്കുന്ന ഓർമ

19:22 PM
28/07/2019
attoor-deadbody-28.07.2019

തൃശൂർ: പ്രമുഖ കവിയും വിവർത്തകനുമായ ആറ്റൂർ രവി വർമ ഇനി ജ്വലിക്കുന്ന ഓർമ.  തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ ഔദ്യോഗിക ബഹുമതികളോടെ ആറ്റൂരിൻെറ ഭൗതിക ശരീരം സംസ്കരിച്ചു. ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംസ്കാരം.

രാവിലെ ഒമ്പത്​ മുതൽ സാഹിത്യ അക്കാദമിയിൽ  പൊതു ദർശനത്തിനു വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ പുഷ്​പചക്രം സമർപ്പിച്ചു.

മന്ത്രിമാരായ എ.സി മൊയ്തീൻ, സി. രവീന്ദ്രനാഥ്‌, വി.എസ് സുനിൽ കുമാർ, എഴുത്തുകാരായ ടി.ഡി രാമകൃഷ്ണൻ, സാറ ജോസഫ്, പ്രഭ വർമ്മ തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. 

Loading...
COMMENTS