നാലുകെട്ടിലെ അപ്പുണ്ണി താനല്ല –എം.ടി
text_fieldsതിരൂര്‍: ‘നാലുകെട്ടി’ലെ കഥാപാത്രമായ അപ്പുണ്ണി താനല്ലെന്ന് എം.ടി. വാസുദേവന്‍ നായര്‍. തിരൂരില്‍ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ് സംസ്ഥാനതല ക്വിസ് മത്സരത്തിൽ (നോളജ് ഫെസ്റ്റ്-2020) വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ എവിടെയെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്തവരാണ് തെൻറ കഥാപാത്രങ്ങളായി രൂപാന്തരം പ്രാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു പരാധീനതയുമില്ലാത്തവരായി ആരുമില്ല. എന്നാൽ, അതിനെ അറിവിലൂടെ മറികടക്കാന്‍ നമുക്കാവണം. പ്രകൃതിയെ അറിഞ്ഞും സ്നേഹിച്ചും ജീവിച്ചാല്‍ പ്രളയമുൾപ്പെടെയുള്ള തിരിച്ചടികള്‍ നേരിടേണ്ടി വരുമായിരുന്നില്ല.
മാതൃഭാഷയുടെ സംരക്ഷണവും ജാതി-മത-വര്‍ഗ-വര്ണങ്ങള്ക്കപ്പുറത്തേക്ക് മതിലുകളില്ലാത്ത ലോകം പടുത്തുയർത്തലുമാണ് പ്രധാന പാഠങ്ങളെന്നും എം.ടി പറഞ്ഞു.
