െഎറിഷ്​ എഴുത്തുകാരി അ​ന്ന ബേ​ൺ​സി​ന്​ മാ​ൻ ബു​ക്ക​ർ ​

21:30 PM
17/10/2018
MAN-BOOKER-PRIZE

ല​ണ്ട​ൻ: 2018ലെ ​മാ​ൻ ബു​ക്ക​ർ പു​ര​സ്​​കാ​രം ​വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ അ​ന്ന ബേ​ൺ​സി​ന്​​. മി​ൽ​ക്​​മാ​ൻ എ​ന്ന നോ​വ​ലി​നാ​ണ്​ 56കാ​രി​യാ​യ അ​ന്ന​യെ തേ​ടി പു​ര​സ്​​കാ​രം എ​ത്തി​യ​ത്. മാ​ൻ  ബു​ക്ക​ർ പു​ര​സ്​​കാ​രം നേ​ടു​ന്ന ആ​ദ്യ ​വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്​ എ​ഴു​ത്തു​കാ​രി​യാ​ണി​വ​ർ. 2013നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഒ​രു വ​നി​ത​ക്ക്​ പു​ര​സ്​​കാ​രം ല​ഭി​ക്കു​ന്ന​ത്. 49 വ​ർ​ഷ​ത്തെ  മാ​ൻ ബു​ക്ക​ർ ച​രി​ത്ര​ത്തി​ൽ അ​വാ​ർ​ഡ്​ ല​ഭി​ക്കു​ന്ന 17ാമ​െ​ത്ത  വ​നി​ത​യും. ബെ​ൽ​ഫാ​സ്​​റ്റ്​ സ്വ​ദേ​ശി​യാ​യ  അ​ന്ന​യു​ടെ മൂ​ന്നാ​മ​ത്തെ നോ​വ​ലാ​ണി​ത്. നോ​വ​ലി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും പ​ശ്ചാ​ത്ത​ല​ത്തി​നും എ​ഴു​ത്തു​കാ​രി പേ​രു ന​ൽ​കി​യി​ട്ടി​ല്ല.

കൗ​മാ​ര​ക്കാ​രി​ക്ക്​ ത​ന്നെ​ക്കാ​ൾ മു​തി​ർ​ന്ന വി​വാ​ഹി​ത​നാ​യ ഒ​രാ​ളോ​ട്​ തോ​ന്നു​ന്ന വി​ചി​ത്ര​ബ​ന്ധ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ്​​ നോ​വ​ലി​​​െൻറ ഇ​തി​വൃ​ത്തം. അ​വ​ൾ അ​യാ​ളി​ൽ​നി​ന്ന്​ നേ​രി​ട്ട ലൈം​ഗി​ക​പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ചും നോ​വ​ൽ വി​വ​രി​ക്കു​ന്നു​ണ്ട്. മി​ഡി​ൽ സി​സ്​​റ്റ​ർ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഒ​രാ​ളു​ടെ ​മ​നോ​വി​ചാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ക​ഥ വി​ക​സി​ക്കു​ന്ന​ത്. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ രാ​ഷ്​​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളും നോ​വ​ലി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. പ​ര​മ്പ​രാ​ഗ​ത സ​ങ്ക​ൽ​പ​ങ്ങ​ളെ കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ്​ അ​ന്ന​യു​ടെ ര​ച​നാ​രീ​തി​യെ​ന്ന്​ ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘‘ഞാ​നെ​​​െൻറ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു​വേ​ണ്ടി കാ​ത്തി​രു​ന്നു. അ​വ​ർ എ​ന്നോ​ട്  ക​ഥ പ​റ​ഞ്ഞു. അ​താ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നോ​വ​ലാ​യി പു​ന​ർ​ജ​നി​ച്ച​ത്’’ -പു​ര​സ്​​കാ​ര​വി​വ​ര​മ​റി​ഞ്ഞ്​ അ​ന്ന  പ​റ​ഞ്ഞു.  നോ ​ബോ​ൺ​സ്​ (2001), ലി​റ്റി​ൽ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ​സ്​ (2007) എ​ന്നി​വ​യാ​ണ്​ മ​റ്റു കൃ​തി​ക​ൾ. ല​ണ്ട​നി​ലെ ഗൈ​ഡ്​​ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്രി​ട്ടീ​ഷ്​ കി​രീ​ടാ​വ​കാ​ശി ചാ​ൾ​സി​​​െൻറ ഭാ​ര്യ കാ​മി​ല പാ​ർ​ക്ക​ൽ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. 50,000 പൗ​ണ്ടാ​ണ്​​ (50.85 ല​ക്ഷം രൂ​പ) ​ സ​മ്മാ​ന​ത്തു​ക. ബ്രി​ട്ട​ൻ, കാ​ന​ഡ, അ​മേ​രി​ക്ക രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ ഇ​ക്കു​റി അ​ന്തി​മ​പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

1969ലാ​ണ്​ പു​ര​സ്​​കാ​രം ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ​തും ബ്രി​ട്ട​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു​മാ​യ കൃ​തി​ക​ളാ​ണ്​ പു​ര​സ്​​കാ​ര​ത്തി​ന്​ പ​രി​ഗ​ണി​ക്കു​ക.ഇ​ക്കൊ​ല്ലം അ​ന്തി​മ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ആ​റു നോ​വ​ലു​ക​ളി​ൽ നാ​ലെ​ണ്ണ​വും സ്​​ത്രീ​എ​ഴു​ത്തു​കാ​രു​ടേ​താ​യി​രു​ന്നു. റോ​ബി​ൻ റോ​ബ​ർ​ട്‌​സ്‌​സ​ൺ (ദ ​ലോ​ങ് ടേ​ക്ക്), റേ​ച്ച​ൽ ക​ഷ്‌​ന​ർ (ദ ​മാ​ർ​സ് റൂം), ​റി​ച്ച​ർ​ഡ് പ​വേ​ഴ്സ് (ദി ​ഓ​വ​ർ​സ്​​റ്റോ​റി), എ​സി എ​ഡു​ജ്യ​ൻ (വാ​ഷി​ങ്ട​ൺ ബ്ലാ​ക്ക്), ഡെ​യ്‌​സി ജോ​ൺ​സ​ൺ (എ​വ​രി​തി​ങ് അ​ണ്ട​ർ) എ​ന്നി​വ​യാ​ണ്​ അ​ന്തി​മ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

Loading...
COMMENTS