Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅമ്മിണി കാക്കനാടൻ...

അമ്മിണി കാക്കനാടൻ അന്തരിച്ചു

text_fields
bookmark_border
അമ്മിണി കാക്കനാടൻ അന്തരിച്ചു
cancel

ഇരവിപുരം: കാക്കനാട​​െൻറ എഴുത്തിലും ജീവിതത്തിലും നിഴലായി ഒപ്പം നിന്ന അമ്മിണി കാക്കനാടൻ (81- ഏലിയാമ്മ) അന്തരിച്ച ു. ഞായറാഴ്​ച വൈകീട്ട്​ കൊല്ലം മുണ്ടക്കലിലെ വീടായ അർച്ചനയിൽ ആയിരുന്നു അന്ത്യം. സംസ്​കാരം തിങ്കളാഴ്​ച നടക്കും. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന്​ മൂന്ന്​ മാസത്തോളമായി വീട്ടിൽ കിടപ്പിലായിരുന്നു.പത്തനംതിട്ട കുറിയന്നൂര് ‍ തുരുത്തിയില്‍ മത്തായിയുടെയും കുമ്പനാട് തട്ടക്കാട്ട് കുറ്റിക്കാട്ടെ പെണ്ണമ്മയുടെയും മകളാണ്. സ്‌കൂള്‍ ഫൈനല ്‍ കഴിഞ്ഞ് കിഴക്കന്‍പഞ്ചാബിലെ ഫിറോസ്പുര്‍ ഫ്രാന്‍സിസ് ന്യൂട്ടന്‍ ആശുപത്രിയില്‍ നഴ്‌സിങ്​ പഠിച്ചു.

ഡല്‍ഹി സഫ്ദര്‍ജങ്​ ആശുപത്രിയിലും സൗദിയിലെ കിങ്​ സൗദ് മാലിക് ഫൈസല്‍ ആശുപത്രികളിലും ജോലി ചെയ്തു. 1965 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു ജോര്‍ജ് വർഗീസ് കാക്കനാടനുമായുള്ള വിവാഹം. തുടര്‍ന്ന് അവര്‍ ജോലി ഉപേക്ഷിച്ചു. മക്കള്‍: രാധ (പ്ലാനിങ്​ ബോര്‍ഡ്, തിരുവനന്തപുരം), രാജന്‍ (ഇക്കണോമിക് ടൈംസ്, മുംബൈ), ഋഷി (ഇക്കണോമിക് ടൈംസ്, ഡല്‍ഹി). മരുമക്കള്‍: പരേതനായ ഗിരിധരന്‍ നായര്‍, ബിന്ദു. കാക്കനാടനുമായുള്ള ജീവിതകഥ വിവരിക്കുന്ന ‘എ​​െൻറ ബേബിച്ചായന്’എന്ന ഗ്രന്ഥം സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ തുടങ്ങി ജീവിതത്തോളം എത്തിച്ച പ്രണയം
കൊല്ലം: കാക്കനാടന്‍ എന്ന മലയാളത്തി​​െൻറ മഹാപ്രതിഭയുടെ​ ജീവിതത്തിന് ഊര്‍ജം പകര്‍ന്ന് നിശ്ശബ്​ദമായൊഴുകിയ സ്‌നേഹനദിയായിരുന്നു അമ്മിണി കാക്കനാടൻ. ജോര്‍ജ് വര്‍ഗീസ് എന്ന കാക്കനാടനും അമ്മിണിയും ഡല്‍ഹിയില്‍ ​െവച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ഡല്‍ഹി സഫ്ദര്‍ജങ്​ ആശുപത്രിയില്‍ നഴ്‌സായിരുന്ന അമ്മിണി ​െകാണാട്ട്‌പ്ലേസില്‍ നിന്നാണ് ബസ് കയറിയിരുന്നത്. കാക്കനാടനുമായുള്ള ആദ്യകൂടിക്കാഴ്ചയെപ്പറ്റി അമ്മിണി ത​​െൻറ ആത്മകഥയായ ‘എ​​െൻറ ബേബിച്ചായനി’ൽ എഴുതിയിട്ടുണ്ട്​. ‘ബസ്​ ലോധികോളനിയിലെത്തിയപ്പോള്‍ കൊലുന്നനെ ഒരു ചെറുപ്പക്കാരന്‍ കയറി. എ​​െൻറ അടുത്തിരുന്ന സര്‍ദാര്‍ജി ഇറങ്ങിക്കഴിഞ്ഞപ്പോള്‍ കക്ഷി അടുത്തുവന്ന് ഇരുന്നോട്ടെ എന്ന് വിനയപൂര്‍വം ചോദിച്ചു. മലയാളിയാണോ എന്ന മുഖവുരയോടെ ഓരോരോ കാര്യങ്ങള്‍ ചോദിക്കാൻ തുടങ്ങി. പേരെന്താണെന്ന് ചോദിച്ചപ്പോള്‍ അനിഷ്​ടം മറച്ചു​െവക്കാതെ ഞാന്‍ പറഞ്ഞു, ഏലിയാമ്മ. വിനയനഗറും രാമകൃഷ്ണപുരവും ഒക്കെ കഴിഞ്ഞിട്ടും ഇയാളെന്താ ഇറങ്ങാത്തത് എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചു. ധവളക്കുഴിയില്‍ തന്നെയാണ് അയാളും ഇറങ്ങിയത്. ഇറങ്ങുമ്പോള്‍ ടിക്കറ്റിന് പിന്നില്‍ മേല്‍വിലാസം കുറിച്ച് എ​​െൻറ മടിയിലിട്ടു. എന്തുകൊണ്ടോ അത് ചുരുട്ടിക്കളയാതെ ഞാന്‍ ​ൈകയില്‍ ചുരുട്ടിപ്പിടിച്ചു’.

ഡല്‍ഹിയില്‍ തുടങ്ങിയ പ്രണയം ജീവിതത്തോളം എത്തിച്ചു. 1965ൽ ആയിരുന്നു​ വിവാഹം. പിന്നീട് മലയാളവായനക്കാര്‍ കാണുന്നത് അസാധാരണമായ ഒരു പ്രതിഭയുടെ ജ്വലിക്കുന്ന രചനകളാണ്. കാക്കനാടന്‍തന്നെ പല സ്വകാര്യസംഭാഷണത്തിലും അമ്മിണിയോളം തന്നെ പ്രചോദിപ്പിച്ച മറ്റൊരു വ്യക്തിയില്ല എന്ന് ഹൃദയം തൊട്ട് പറഞ്ഞിട്ടുണ്ട്. സുഹൃദ്ബന്ധങ്ങളുടെ നീണ്ടനിരയും ആരാധകരുടെ അണമുറിയാത്ത പ്രവാഹവും കാക്കനാടനെ തേടി എത്തു​േമ്പാഴെല്ലാം അമ്മിണിച്ചേച്ചി സ്‌നേഹം നിറഞ്ഞ വീട്ടുകാരിയായി. എന്തിനും ഏതിനും ‘എടീ അമ്മിണിയേ’എന്നു വിളി ഉയരുമ്പോള്‍ അവര്‍ ഓടിവരുമായിരുന്നു. ജോണ്‍ എബ്രഹാമിനെയും എ. അയ്യപ്പനെയും പോലുള്ള അതിഥികളുടെ ‘ആഘോഷം’ പരിധിവിടു​േമ്പാഴും സഹനശക്തിയോടെ അവർ നിന്നു.

മലയാളത്തില്‍ ഒരു എഴുത്തുകാര​​െൻറ ഭാര്യയും ഇത്രയേറെ പേര്‍ക്ക് വെച്ചുവിളമ്പിയിട്ടുണ്ടാകില്ലെന്ന്​​ വിയോഗവാർത്തയറിഞ്ഞ്​ മുണ്ടയ്​ക്കലിലെ വസതിയായ അർച്ചനയിൽ എത്തിയ കാക്കനാട​​െൻറ പഴയകാല സുഹൃത്തുക്കൾ ഒാർമിക്കുന്നു​. അമ്മിണിച്ചേച്ചി പലപ്പോഴും പറയാറുണ്ടായിരുന്നു ഈ ലോകത്തുനിന്ന് ആദ്യം പോകുന്നെങ്കില്‍ അത് ബേബിച്ചായനാകണം എന്ന്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അതൊരിക്കലും ബേബിച്ചായന് താങ്ങാന്‍ കഴിയില്ല എന്ന് ആ പ്രണയിനി വിശ്വസിച്ചിരുന്നു. ബേബിച്ചായ​​െൻറ മരണത്തോടെ അമ്മിണിയില്‍ ഉണ്ടായിരുന്ന ചൈതന്യം അക്ഷരാർഥത്തില്‍ കെട്ടുപോവുകയായിരുന്നു. അതോടെയാണ് അവര്‍ രോഗത്തി​​െൻറ പിടിയിലേക്ക് മെല്ലെമെല്ലെ അമര്‍ന്നുപോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amminikakkanadan
News Summary - ammini kakkanadan
Next Story