Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightബദൽ സാഹിത്യ നൊ​േബൽ...

ബദൽ സാഹിത്യ നൊ​േബൽ കരീബിയൻ സാഹിത്യകാരി മാരിസ് കോൻഡെക്ക്

text_fields
bookmark_border
Maryse-Conde
cancel
camera_alt???????? ????????

സ്​​റ്റോ​ക്​​ഹോം: ഇൗ ​വ​ർ​ഷ​ത്തെ സാ​ഹി​ത്യ നൊ​േ​ബ​ൽ പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്കി​യ​തി​​​െൻറ ഒഴിവുനികത്താൻ ഒ​രു​ക്കി​യ ബ​ദ​ൽ സാ​ഹി​ത്യ നൊ​േ​ബ​ൽ പു​ര​സ്​​കാ​രം ക​രീ​ബി​യ​ൻ എഴുത്തുകാ​രി മാ​രി​സ് കോ​ൻ​ഡെ​ക്ക്. നൊ​േ​ബ​ൽ പ്ര​ഖ്യാ​പി​ക്കാ​റു​ള്ള സ്വീ​ഡി​ഷ്​ അ​ക്കാ​ദ​മി​യി​ൽ ലൈം​ഗി​കാ​രോ​പ​ണ​മു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇ​ത്ത​വ​ണ പു​ര​സ്​​കാ​ര പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്കി​യ​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന്യൂ ​അ​ക്കാ​ദ​മി എ​ന്ന സം​ഘ​ട​ന ബ​ദ​ൽ പു​ര​സ്​​കാ​രം ഒ​രു​ക്കി​യ​ത്.

കി​ഴ​ക്ക​ൻ ക​രീ​ബി​യ​ൻ ക​ട​ലി​ലെ ഗ്വാ​ഡ​ലോ​പ്​ ദ്വീ​പു​കാ​രി​യാ​യ കോ​ൻ​ഡെ, അ​വാ​ർ​ഡ്​ നേ​ട്ട​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ പ​റ​ഞ്ഞു. അ​വാ​ർ​ഡി​ന്​ നാ​മ​നി​ർ​ദേ​ശം ​ചെ​യ്യ​പ്പെ​ട്ട ജ​പ്പാ​​​െൻറ ഹ​റൂ​കി മു​റ​കാ​മി, ബ്രി​ട്ട​​െൻറ നീ​ൽ ഗെ​യ്​​മാ​ൻ, കാ​ന​ഡ​യു​ടെ കിം ​തൂ​യ്​ എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ്​ കോ​ൻ​ഡെ ജേ​താ​വാ​യ​ത്. ‘സെ​ഗു’ എ​ന്ന നോ​വ​ലാ​ണ്​ 81കാ​രി​യാ​യ ഇ​വ​രു​ടെ പ്ര​ശ​സ്​​ത​മാ​യ ര​ച​ന. ഫ്ര​ഞ്ച്​ ഭാ​ഷയി​ൽ ര​ചി​ച്ച ഇൗ ​നേ​ാവ​ൽ​ നി​ര​വ​ധി പു​ര​സ്​​കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ 20ലേ​റെ നോ​വ​ല​ു​ക​ളും ഇ​വ​രു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

സ്​​റ്റോ​ക്​​ഹോ​മി​ൽ ന​ട​ന്ന ലളിത ച​ട​ങ്ങി​ലാ​ണ്​ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. നൊ​േ​ബ​ൽ പു​ര​സ്​​കാ​രം നി​ർ​ണ​യി​ക്കു​ന്ന​തി​ൽ സ്വീ​ഡി​ഷ്​ അ​ക്കാ​ദ​മി​യു​ടെ നി​ഗൂ​ഢ രീ​തി​ക​ളി​ൽ​നി​ന്ന്​ മാ​റി, ​ലൈ​ബ്ര​റി​ക​ളി​ൽ​നി​ന്ന്​ നാ​മ​നി​ർ​ദേ​ശം സ്വീ​ക​രി​ച്ചാ​ണ്​ അ​വാ​ർ​ഡ്​ ജേതാവിനെ തീ​രു​മാ​നി​ച്ച​ത്. ജ​ന​ങ്ങ​ളി​ൽ നി​ന്ന്​ പി​രി​ച്ചെ​ടു​ത്ത 87,000 യൂ​റോ (ഏ​ക​ദേ​ശം 7,42,000 രൂ​പ)​യാ​ണ്​ സ​മ്മാ​ന​ത്തു​ക. ഡി​സം​ബ​ർ ഒ​മ്പ​തി​നാ​ണ്​ പു​ര​സ്​​കാ​ര​ദാ​ന ച​ട​ങ്ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nobelliterature newsmalayalam newsAlternative Nobel literatureMaryse Conde
News Summary - Alternative Nobel literature prize goes to Maryse Condé -literature news
Next Story