പരസ്യക്കരാർ ഇടപാടിൽ സംഗീത നാടക അക്കാദമിക്ക് 3.78 കോടി നഷ്ടമെന്ന് എ.ജി
text_fieldsതൃശൂർ: സംഗീത നാടക അക്കാദമി ആസ്ഥാനത്തിെൻറ ചുറ്റുമതിലിൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ കരാർ നൽകിയ വകയിൽ സർക്കാറിന് 3.78 കോടി രൂപ നഷ്ടം വന്നതായി അക്കൗണ്ടൻറ് ജനറൽ. സർക്കാർ നിരക്ക് പ്രകാരമായിരുന്നെങ്കിൽ 3.87 കോടി ലഭിക്കേണ്ടിടത്ത് വെറും ഒമ്പത് ലക്ഷം രൂപക്ക് കരാർ കൊടുത്തതിലൂടെ തൃശൂരിലെ ഷാ ഒൗട്ട്ഡോർ അഡ്വർടൈസിങ് എന്ന സ്ഥാപനം അവിഹിതമായി കോടികളുടെ ലാഭമുണ്ടാക്കി.
അന്തർേദശീയ നാടകോത്സവം നടക്കുേമ്പാൾ റോഡിൽനിന്ന് വാഹനങ്ങളുടെ ശബ്ദവും വെളിച്ചവും കടന്നുവരുന്നത് ഒഴിവാക്കാനെന്ന പേരിൽ ടെൻഡർ വിളിക്കാതെയും സർക്കാർ നിരക്ക് മാനിക്കാതെയുമാണ് 2010ൽ പരസ്യേബാർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകിയത്. ചുറ്റുമതിലിന് 2400 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്.
കോർപറേഷൻ മേഖലയിൽ സർക്കാർ സ്ഥാപനങ്ങളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് 2014ൽ സർക്കാർ നിശ്ചയിച്ച നിരക്ക് ചതുരശ്ര മീറ്ററിന് 1,000 രൂപയും അതിന് മുമ്പ് 120 രൂപയുമായിരുന്നു. ഇത് പ്രകാരം, 2014 ഒക്ടോബർ ഒന്നുമുതൽ 2015 ജൂൈല 15ന് 240 ലക്ഷവും ഇതിന് മുമ്പ് 2010 ജൂലൈ 22 മുതൽ 2014 സെപ്റ്റംബർ 15 വരെ 120 രൂപ നിരക്കിൽ 146.88 ലക്ഷവും അടക്കം 386.88 ലക്ഷം രൂപ അക്കാദമിക്ക് ലഭിക്കേണ്ടതാണ്. എന്നാൽ, അഞ്ചുവർഷത്തേക്ക് ഒാപൺ എയർ തിയറ്ററിെൻറ നിർമാണത്തിനും ഡയറി അച്ചടിക്കുന്നതിനുള്ള ചെലവിനുമായി ഒമ്പത് ലക്ഷം രൂപ മാത്രമാണ് ഷാ ഏജൻസി നൽകിയത്. മത്സരാധിഷ്ഠിത ടെൻഡർ വിളിച്ച് ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്നവർക്കായിരിക്കണം കരാർ കൊടുക്കേണ്ടത് എന്ന വ്യവസ്ഥ അവഗണിച്ച് ഏകപക്ഷീയമായാണ് ഇവരുമായി കരാർ ഉണ്ടാക്കിയത്. 2010 ഒക്ടോബർ 11ന് നൽകിയ ഒമ്പത് ലക്ഷമല്ലാതെ മറ്റൊന്നും ഇവർ നൽകിയിട്ടില്ല.
പരസ്യബോർഡുകൾ സ്ഥാപിക്കുേമ്പാൾ അക്കാദമി ചെയർമാൻ നടൻ മുകേഷും സെക്രട്ടറി കവി രാവുണ്ണിയുമായിരുന്നു. കണ്ണൂർ തളിപ്പറമ്പിൽ 2010 ജൂലൈ 19ന് നടന്ന എക്സിക്യൂട്ടിവ് യോഗത്തിലാണ് പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള തീരുമാനം എടുത്തത്.12 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയിൽനിന്ന് ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, രണ്ട് അംഗങ്ങൾ അടക്കം അഞ്ചുപേർ ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചത്.
സർക്കാർ നിരക്ക് പ്രകാരമായിരുന്നെങ്കിൽ 3.87 കോടി ലഭിക്കേണ്ടിടത്താണ് വെറും ഒമ്പത് ലക്ഷം രൂപയിൽ കരാർ തീർത്തത്. അതായത്, ചതുരശ്ര മീറ്ററിന് 75 രൂപ പോലും അക്കാദമിക്ക് ലഭിച്ചിട്ടില്ല. മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് ചതുരശ്ര മീറ്ററിന് 120 നിരക്കിൽ പരസ്യനികുതിയും ഇൗടാക്കിയിട്ടില്ല. അക്കാദമി സമുച്ചയം തൃശൂരിെൻറ മർമഭാഗത്ത് ആയതിനാൽ മത്സരാധിഷ്ഠിത ടെൻഡർ അടിസ്ഥാനത്തിലായിരുന്നെങ്കിൽ വൻ തുകക്ക് മതിൽ ലേലം പോയേനെ എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരസ്യത്തിനായി നൽകിയതിലൂെട അക്കാദമിക്ക് കൃത്യമായ വരുമാനവും ലഭിക്കേണ്ടതായിരുന്നു. ഷാ അഡ്വർടൈസ്മെൻറ്സിന് സംഗീത നാടക അക്കാദമി നൽകിയ അനുമതി സാമ്പത്തിക നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെയാണെന്നും വ്യക്തമാക്കുന്നു.
2010ലെ രാജ്യാന്തര നാടകോത്സവത്തിന് റോഡിൽനിന്നുള്ള ശബ്ദം കുറക്കുന്നതിനാണ് കരാർ വ്യവസ്ഥകൾ പാലിക്കാതെ പരസ്യബോർഡുകൾ സ്ഥാപിച്ചത്. രാജ്യാന്തര നാടകോത്സവം തുടങ്ങുന്നതിന് മുേമ്പ പരസ്യബോർഡുകൾ സ്ഥാപിക്കാനായതുമില്ല. 2010 ജൂലൈ 22ന് കരാർ ഒപ്പുവെച്ചിട്ടും സെപ്റ്റംബർ ഒമ്പതിനാണ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
