സ്ത്രീസുരക്ഷ നടപ്പാവാതെ വനിതാദിനം ആഘോഷിക്കുന്നതിൽ അര്‍ഥമില്ല -മഞ്ജു വാര്യർ
text_fieldsതിരൂര്‍: സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന കാലത്ത് സ്ത്രീ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് മാധ്യമം ലിറ്റററി ഫെസ്റ്റിന്‍െറ രണ്ടാംദിനം നടി മഞ്ജു വാര്യറും ഡബിങ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിയും കൈയ്യടി നേടി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ സ്ത്രീസുരക്ഷയെ മുന്‍നിര്‍ത്തിയ സംവാദമാണ് നടന്നത്.

സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും പൂര്‍ണമായും നടപ്പാവാതെ വനിതാദിനം ആഘോഷിക്കുന്നതിൽ അര്‍ഥമില്ലെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു. തന്‍െറ അടുത്ത കൂട്ടുകാരിയായ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയെ മാത്രം കുറ്റം പറയുന്നതിൽ അര്‍ഥമില്ലെന്ന് മഞ്ജു പറഞ്ഞു.
സമൂഹത്തിലെ കാര്യം സിനിമയിലും പ്രതിഫലിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ മാധ്യമങ്ങളിലെ ആക്രമണവും ആമിയെന്ന സിനിമയിലഭിനയിക്കുന്നതിന്‍െറ സന്തോഷത്തെക്കുറിച്ചും മഞ്ജു സംസാരിച്ചു. തസ്രാക് വേദിയിലെ നിറഞ്ഞ സദസ്സിലാണ് മഞ്ജു-ഭാഗ്യലക്ഷ്മി സംഭാഷണം അരങ്ങേറിയത്.