Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightദേശകാലങ്ങളിലേക്ക്​...

ദേശകാലങ്ങളിലേക്ക്​ വികസിച്ച കാവ്യാനുഭവം

text_fields
bookmark_border
aatoor-ravivarma-onv
cancel

ജീവിതത്തി​​​െൻറ സൂക്ഷ്​മമായ ഉൾക്കാഴ്​ചയിൽനിന്ന്​ അനായാസം കവിത കണ്ടെത്തിയ കവിയാണ്​​ ആറ്റൂർ രവിവർമ. ആധുനിക ക ാലത്തെ ക്ലാസിക്​ കവി. കവിതകളിൽ ഉടനീളം ഒരു അപസ്വരംപോലും കേൾപ്പിക്കാതിരിക്കാൻ ആറ്റൂർ ശ്രദ്ധിച്ചു. സൂക്ഷ്​മദാർ ഢ്യം കവിതകളുടെ കൈയൊപ്പായി. അപശബ്​ദങ്ങളോട്​ കൃത്യമായ വിവേചനം പുലർത്തി. ക്ലാസിക്കൽ ശിൽപഭദ്രത വരികൾക്ക്​ അടിവ രയിട്ടു. പ്രകൃതിയിൽനിന്നുണ്ടാകുന്ന വിത്തുപോലെ, പഴംപോലെ, ഉരുളൻ കല്ലുപോലെ ആറ്റൂർ കവിതകൾ അസ്​തിത്വം നേടി.

വർണശബളതക്കുവേണ്ടി പേനയെടുത്തില്ല. പുതിയകാലത്തി​​​െൻറ യാഥാർഥ്യങ്ങളെയും സങ്കീർണതകളെയും ഏറ്റവും ശക്തിയിൽ ഉൾക്കൊണ്ടു. പ്രതിരോധത്തി​​​െൻറയും വിയോജിപ്പി​​​​െൻറയും സ്വരം അനുഭൂതിയായി കവിതകളിൽ നിറഞ്ഞു. നടപ്പുരീതികളെ തള്ളി ജനാധിപത്യത്തി​​​െൻറയും നീതിയുടെയും പക്ഷത്ത്​ ഒട്ടും പ്രകടനപരതയില്ലാതെ നിലയുറപ്പിച്ചു. ദൈനംദിന ജീവിതത്തിൽനിന്നാണ്​​ കവിതയുടെ ഉൗർജം കണ്ടെത്തിയത്​. ആറ്റൂർ കവിത ഒരു വാക്കിൽനിന്ന്​ തുടങ്ങിയാൽ അത്​ പ്രാദേശികത്വം വിട്ട്​ കേരളവും ഭാരതവും താണ്ടി മുഴുവൻ ദേശകാലങ്ങളിലേക്കും വികസിച്ച്​ മു​േന്നറുന്ന വലിയ കാവ്യാനുഭവമായി മാറും. ഒന്നിനുവേണ്ടിയും സന്ധി​ചെയ്യുന്ന സ്വഭാവം ആറ്റൂരിനുണ്ടായിരുന്നില്ല. ജനപ്രിയതക്കുവേണ്ടിയും ഒരിടത്തും സന്ധി ചെയ്​തില്ല.

സ്വന്തം ജീവിതസാഹചര്യങ്ങളെ ആത്മവിമർശനപരമായി സമീപിക്കാനും കവിക്കായി. ശാസ്​ത്രീയസംഗീതത്തോട്​ അദമ്യമായ താൽപര്യമുണ്ടായിരുന്നു ആറ്റൂരിന്​. കച്ചേരി കേൾക്കാൻ ചെന്നൈയിലും തഞ്ചാവൂരുമെല്ലാം പതിവായി പോകുമായിരുന്നു. ഒരുമിച്ചായിരുന്നു മിക്കപ്പോഴും യാത്ര. മേളമുള്ളിടത്തെല്ലാം ആറ്റൂർ എത്തി. കൊച്ചിയിലെ മേളങ്ങൾക്കും തൃശൂർ പൂരപ്പറമ്പിലും പതിവു​കാരനായി. ഈ സംഗീത-മേളക്കമ്പം കവിതയുടെ സൗന്ദര്യാത്മകതയെ നിർണയിച്ചു. മേളത്തിൽനിന്ന്​ ഒന്നും എടുത്തുമാറ്റാൻ ഇല്ലാത്തതുപോലെ ആറ്റൂർ കവിതയിലും സൂക്ഷ്​മത നിറഞ്ഞു. താളബദ്ധമായ ആരോഹണാവരോഹണം അതിൽ അലിഞ്ഞുചേർന്നു. അടുത്തിടെ തമിഴ്കവിതകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചത്​ പുതുതലമുറക്ക്​ പ്രചോദനവും വഴികാട്ടിയുമായി. എല്ലാറ്റിനോടും വലിയൊരു സൗഹൃദമുണ്ടായിരുന്നു ആറ്റൂരിന്​. തനിക്കുചുറ്റുമുള്ള ലോകത്തോട്​, സംസ്​ക്കാരത്തോട്​, തമിഴ്​ഭാഷയോട്​, പലരാജ്യങ്ങളിലെ കവിതയോട്​ അങ്ങനെ എല്ലാറ്റിനോടും.

1971 മുതൽ എനിക്ക്​ ആറ്റൂരിനെ അറിയാം. അന്നുമുതൽ സ്വന്തം ജീവിതത്തിലെ നിറസാന്നിധ്യമാണ്​ അദ്ദേഹം. ആറ്റൂരി​​​െൻറ വീട്​ എനിക്ക്​ സ്വന്തം വീടു​ പോലെയാണ്​. ഒരസുഖം വന്നാൽപോലും പരിചരിക്കാൻ എത്തുന്നത്ര സൗഹൃദം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. നീണ്ടകാലത്തിനിടക്ക്​ എവിടെയും അതിനൊരു സ​ങ്കോചമുണ്ടായില്ല. ഈ വേർപാട്​ വെറും വേദനയിൽ ഒടുങ്ങുന്നതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poetAatoor ravi varma
News Summary - Aatoor ravivarma memory-Literature
Next Story