‘ഇടിമിന്നലുകളുടെ പ്രണയം’: കാലിക്കറ്റില്‍ പുസ്തക ചര്‍ച്ച
text_fieldsതേഞ്ഞിപ്പലം: പി.കെ. പാറക്കടവിന്‍െറ ‘ഇടിമിന്നലുകളുടെ പ്രണയം’ പുസ്തകത്തെ കുറിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചര്‍ച്ചയും സെമിനാറും നടത്തി.
സാഹിത്യത്തിന്‍െറ രാഷ്ട്രീയം രാഷ്ട്രീയത്തിന്‍െറ സാഹിത്യം എന്ന വിഷയത്തില്‍ പൊളിറ്റിക്സ്, അറബിക് പഠനവകുപ്പുകള്‍ സംഘടിപ്പിച്ച സെമിനാറില്‍ പി.കെ. പാറക്കടവ് മുഖ്യാതിഥിയായി. നേരിന്‍െറ പക്ഷത്തു നില്‍ക്കുന്ന എഴുത്തുകാരന് ഇരകളുടെ പക്ഷത്തേ നില്‍ക്കാനാകൂവെന്നും അതുകൊണ്ടുതന്നെ തന്‍െറ എഴുത്തിന്‍െറ മാനിഫെസ്റ്റോ ഇരകളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ ഫ്ളാഷ് നോവലായി ‘ഇടിമിന്നലുകളുടെ പ്രണയം’ അടയാളപ്പെടുത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ആര്‍.വി.എം. ദിവാകരന്‍ അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ പോരാട്ടം ഇഴപിരിച്ചു പഠിക്കപ്പെടേണ്ട ആധുനികലോകത്തെ സമരചരിത്രമാണെന്ന് അധ്യക്ഷത വഹിച്ച പ്രഫ. കെ.എസ്. പവിത്രന്‍ പറഞ്ഞു. കെ. സലാഹുദ്ദീന്‍, ഡോ. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
