ഖസാക്കിൽനിന്ന് ഇതിഹാസങ്ങളെത്തി; മലബാറിലേക്ക്
text_fieldsകോഴിക്കോട്: ഒരു ഗ്രാമത്തെയൊന്നാകെ ഇതിഹാസമായി വായിച്ചറിഞ്ഞ മലയാളിക്കുമുന്നിൽ കാഴ്ചവിരുന്നായി ഖസാക്കിെൻറ ഇതിഹാസം ദൃശ്യരൂപമണിയുമ്പോൾ കഥാപാത്രങ്ങളെയെല്ലാം നിറക്കൂട്ടുകളിലൂടെ ആവിഷ്കരിച്ച് നോവലിനും നോവലിസ്റ്റിനും ശ്രദ്ധാഞ്ജലി ഒരുക്കി ഒരു കലാകാരൻ. ഒ.വി. വിജയെൻറ ഓർമക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ തിങ്കളാഴ്ച ഖസാക്കിെൻറ ഇതിഹാസം അരങ്ങിലെത്തുന്നതിെൻറ ഭാഗമായി കെ.സുധീഷ് ആണ് കഥാപാത്രങ്ങളുടെ ഇൻസ്റ്റലേഷൻ മെഡിക്കൽ കോളജ് കാമ്പസിലെ ഇന്ത്യൻ കോഫി ഹൗസിനുമുന്നിലെ ഉപയോഗശൂന്യമായ വാനിൽ വരച്ചുവെച്ചത്. ഖസാഖിലെ രവിമാഷും അപ്പുക്കിളിയും അള്ളാപ്പിച്ച മൊല്ലാക്കയും മൈമൂനയും അവിടെ പാറിനടന്ന തുമ്പികളും പൂമ്പാറ്റയുംവരെ അതിലുണ്ട്. ഖസാക്കിൽനിന്ന് എന്നാണ് ഇൻസ്റ്റലേഷന് പേരു നൽകിയത്.
ഖസാക്ക് വണ്ടിയെന്നാണ് വാനിനെ വിശേഷിപ്പിക്കുന്നത്. വാനിനകത്ത് ഖസാക്കിെൻറ ഭൂതകാലത്തേക്കുള്ള യാത്രയെന്ന രീതിയിൽ നൂൽക്കാടുകൾ തയാറാക്കിയിട്ടുണ്ട്. ഇനാമൽ പെയിൻറുപയോഗിച്ചാണ് കെ. സുധീഷ് ചിത്രങ്ങൾ തീർത്തത്. നാടകപ്രദർശനം സമാപിച്ചാലും ഇതിഹാസ എഴുത്തുകാരനോടുള്ള ആദരസൂചകമായി ഖസാക്കുവണ്ടി ഇവിടെ സൂക്ഷിക്കും.
ഒ.വി. വിജയെൻറ ചരമവാർഷികത്തിെൻറ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജ് യൂനിയനും റാസ്പ്ബെറി ബുക്സും ചേർന്നാണ് ഖസാക്കിെൻറ ഇതിഹാസത്തിന് നാടകാവിഷ്കാരം നൽകുന്നത്. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള നാടകം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം ഏഴുമുതൽ പ്രദർശിപ്പിക്കും. നാടകസംവിധായകൻ ദീപൻ ശിവരാമനാണ് ഖസാക്കിെൻറ ഇതിഹാസം നാടകരൂപത്തിൽ സംവിധാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
