തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പുകൾ പുസ്തകമാകുന്നു
text_fieldsആലപ്പുഴ: ഡോ.ടി.എം. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക്കുറിപ്പുകള്‍ പുസ്തകമാവുന്നു. ഫേസ്ബുക്ക് ഡയറി എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം ഇന്ന് പുറത്തിറങ്ങും. ജനപ്രതിനിധി എന്ന നിലയില്‍ രണ്ടുവര്‍ഷക്കാലമായി ഫേസ് ബുക്കിലൂടെ നടത്തിയ ഇടപെടലുകളില്‍ തിരഞ്ഞെടുത്ത കുറിപ്പുകളാണ് പുസ്തകമാവുന്നത്.
വിവിധ സമകാലിക വിഷയങ്ങളിലുള്ള നിരീക്ഷണങ്ങള്‍, പ്രചോദിപ്പിക്കുന്ന വികസന മാതൃകകള്‍, വ്യക്തികള്‍ എന്നിവയാണ് തോമസ് ഐസക്ക് മുഖ്യമായും ഫേസ് ബുക്കിലൂടെ ചര്‍ച്ചക്ക് വിഷയമാക്കിയിരിക്കുന്നത്. കൃഷി, മാലിന്യ സംസ്‌കരണം, രാഷ്ട്രീയം, ഭരണം, ബദല്‍ വികസനം എന്നിങ്ങനെ പത്തുഭാഗങ്ങളായാണ് ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.
തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ തുടങ്ങിവെച്ച ചര്‍ച്ചകള്‍ പുസ്തകത്തില്‍ അവസാനിപ്പിക്കാതെ തുടര്‍ചര്‍ച്ചകള്‍ക്ക് സാധ്യതയൊരുക്കിക്കൊണ്ടാണ് പുസ്തകത്തിന്‍റെ രൂപകല്പന. ഇതിനായി ഓരോ കുറിപ്പുകള്‍ക്കുതാഴെയും ക്യു ആർ കോഡ് നല്‍കിയിട്ടുണ്ട്്. അത് ഉപയോഗിച്ച് വായനക്കാര്‍ക്ക് അദ്ദേഹത്തിന്‍റെ ഫേസ്ബുക്കിലെ അതാത് കുറിപ്പുകളില്‍ എത്തിച്ചേരാം. അവിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യാം. ഡി സി ബുക്‌സാണ് പുസ്തകത്തിന്‍റെ പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
