അബൂദബി പുസ്തകോത്സവം 27 മുതല്‍ മൂന്ന് വരെ
text_fieldsഅബൂദബി: എഴുത്തിന്‍െറ വഴികളുടെ ആഘോഷവുമായി 26ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 27 മുതല്‍ നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കും. 63 രാജ്യങ്ങളില്‍ നിന്നുള്ള 1200 പ്രദര്‍ശകരും 600 എഴുത്തുകാരും 20 കലാകാരന്‍കാരും പങ്കെടുക്കുന്ന പുസ്തകോത്സവം വായനാ വര്‍ഷം ആഘോഷിക്കുന്ന യു.എ.ഇക്ക് പുത്തനുണര്‍വ് പകര്‍ന്നുനല്‍കും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ രചനയുടെ വൈവിധ്യ മേഖലകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പുസ്തകോത്സവത്തിന്‍െറ രജത ജൂബിലി ആഘോഷിച്ചതിനേക്കാള്‍ കുടുതല്‍ സ്ഥലമാണ് വായനാ വര്‍ഷം പ്രമാണിച്ച് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. 31962 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പ്രദര്‍ശനം നടക്കുക. പ്രമുഖ അറബ്- അന്താരാഷ്ട്ര കവികള്‍, എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്‍മാര്‍ തുടങ്ങിയവര്‍ പുസ്തകോത്സവത്തിനത്തെും. ഈ വര്‍ഷത്തെ ബഹുമാനിത രാഷ്ട്രമായി തെരഞ്ഞെടുക്കപ്പെട്ട ഇറ്റലിയില്‍ നിന്ന് നിരവധി സൃഷ്ടികളും സാഹിത്യകാരന്‍മാരും അബൂദബിയിലേക്ക് എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
