ഫേസ്ബുക്കിലെ കുറിപ്പുകള്‍ പുസ്തകമാക്കി തോമസ് ഐസക്
text_fieldsആലപ്പുഴ: ഫേസ്ബുക്കിലെ കുറിപ്പുകള്‍ പുസ്തകമാക്കി ഡോ. ടി എം. തോമസ് ഐസക് എം.എല്‍.എ. തന്‍െറ തെരഞ്ഞെടുത്ത പോസ്റ്റുകള്‍ ഉള്‍പ്പെടുത്തി ‘ഫേസ്ബുക് ഡയറി’ എന്നപേരിലാണ് 226 പേജുള്ള പുസ്തകം തയാറാക്കിയിരിക്കുന്നത്. ഡി.സി ബുക്സാണ് പ്രസാധകര്‍.
പുസ്തകം 10ന് വൈകുന്നേരം നാലിന് മണ്ണഞ്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്യും. പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും. ഡി.സി ബുക്സ് എം.ഡി രവി ഡി. സി പുസ്തകം പരിചയപ്പെടുത്തും. വിവിധ പോസ്റ്റുകളിലൂടെ പരിചിതരായവരുടെ കൂട്ടായ്മയും ഇതോടൊപ്പം നടക്കും. പുസ്തകത്തിന്‍െറ റോയല്‍റ്റി തുക ആലപ്പുഴ പാതിരപ്പള്ളി സ്നേഹജാലകത്തിന് സംഭാവനയായി നല്‍കുമെന്ന് ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാന്ത്വന ശുശ്രൂഷാരംഗത്ത് മാതൃകയായി പ്രവര്‍ത്തിക്കുന്ന സി.ജി. ഫ്രാന്‍സിസ് സ്മാരക പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്കുവേണ്ടിയാകും തുക ചെലവഴിക്കുക. ക്യൂ.ആര്‍ കോഡ് രേഖപ്പെടുത്തി പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണിത് എന്ന പ്രത്യേകതയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
