നവതി മാധുര്യം നുകര്‍ന്ന് വരയുടെ തമ്പുരാന്‍
text_fieldsആശംസയുമായി ആസ്വാദകലോകം
എടപ്പാള്‍: തായമ്പകയുടെ താളവും കഥകളി പദങ്ങളും നിറഞ്ഞ പകലില്‍ വരയുടെ തമ്പുരാന് നവതിയാഘോഷം. എടപ്പാളിനടുത്ത് നടുവട്ടത്തെ കരുവാട്ട് മനയില്‍ പിറന്നാളാശംസയേകാനത്തെിയ ആസ്വാദകരെ സ്വതസിദ്ധ വേഷവിധാനങ്ങളോടെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന മലയാളിയുടെ പ്രിയ ചിത്രകാരന്‍ സ്വീകരിച്ചു. കുടുംബാംഗങ്ങള്‍ക്കും കലാ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ക്കുമൊപ്പമായിരുന്നു ആഘോഷം. സംഗീതാര്‍ച്ചനയും തായമ്പകയും കഥകളിയും പിറന്നാള്‍ ദിനത്തെ അവിസ്മരണീയമാക്കി.
ഒമ്പത് പതിറ്റാണ്ട് കാലത്തെ ജീവിതയാത്ര ആഹ്ളാദഭരിതമായി പിന്നിടാന്‍ കഴിഞ്ഞതിന്‍െറ ചാരിതാര്‍ഥ്യം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മുഖത്ത് പ്രകടമായിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ കലാ, സാഹിത്യ മേഖലകളിലുള്ളവരും കുടുംബാംഗങ്ങളും കരുവാട്ട് മനയിലത്തെിത്തുടങ്ങിയിരുന്നു. ഉച്ചക്ക് 12ഓടെയാണ് എം.ടി. വാസുദേവന്‍ നായര്‍ എത്തിയത്. ഈ സമയം മഹാകവി അക്കിത്തത്തിനൊപ്പമിരുന്ന് ശ്രീവത്സന്‍ ജെ. മേനോന്‍െറ സംഗീതാര്‍ച്ചന ആസ്വദിക്കുകയായിരുന്നു നമ്പൂതിരി. എം.ടി. എത്തിയതറിഞ്ഞ് അക്കിത്തത്തെയും കൂട്ടി നമ്പൂതിരി പൂമുഖത്തത്തെി. നമ്പൂതിരിയുടെ സ്ഥിരം വേഷമായ ഖദര്‍ ജുബ്ബയും മുണ്ടും സമ്മാനിച്ച എം.ടി. അദ്ദേഹത്തെ പൊന്നാടയുമണിയിച്ചു. പിന്നീട് എം.ടിയുടെയും അക്കിത്തത്തിന്‍െറയും സാന്നിധ്യത്തില്‍ നമ്പൂതിരി തന്‍െറ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചു. ഓരോ കഷ്ണം വീതം എം.ടിക്കും അക്കിത്തത്തിനും നല്‍കി. അതിനുശേഷമാണ് പിറന്നാള്‍ സദ്യക്ക് തുടക്കമായത്.
ചിത്രകാരന്മാരായ മദനന്‍, റിയാസ് കോമു, സാഹിത്യകാരന്മാരായ യു.എ. ഖാദര്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ആലങ്കോട് ലീലാകൃഷ്ണന്‍, പി.പി. രാമചന്ദ്രന്‍, എന്‍.എസ്. മാധവന്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍, സംവിധായകരായ ഷാജി എന്‍. കരുണ്‍, ലാല്‍ജോസ്, എം.എ. നിഷാദ്, കെ. ദിവാകരന്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ കാട്ടൂര്‍ നാരായണപിള്ള, കെ.ടി. ജലീല്‍ എം.എല്‍.എ, സുരേഷ് കുറുപ്പ് എം.എല്‍.എ, ആസൂത്രണ ബോര്‍ഡംഗം സി.പി. ജോണ്‍, പ്രഫ. എം.എം. നാരായണന്‍, കോട്ടക്കല്‍ ശശിധരന്‍, ഡോ. പി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ ആശംസ നേരാനത്തെിയിരുന്നു.
വൈകീട്ട് മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ തായമ്പകയും കോട്ടക്കല്‍ ഗോപിയുടെ നളചരിതം നാലാം ദിവസം കഥകളിയും അരങ്ങേറിയതിനുശേഷമാണ് നവതി ആഘോഷം സമാപിച്ചത്.
പങ്കെടുക്കാനത്തെിയവര്‍ക്കെല്ലാം നമ്പൂതിരി നിറമനസ്സോടെ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
